Follow KVARTHA on Google news Follow Us!
ad

ആഴക്കടലില്‍ മനുഷ്യനോളം വലിപ്പമുള്ള മുട്ട: അകത്ത് ആയിരത്തില്‍പ്പരം കണവകുഞ്ഞുങ്ങള്‍, വീഡിയോ കാണാം

ആഴക്കടലില്‍ ഡൈവ് ചെയ്യുന്നതിനിടെ മനുഷ്യന്റെ അത്രയും വലിപ്പമുള്ള ഭീമന്‍ മുട്ട കണ്ടതിന്റെ അമ്പരപ്പിലാണ് റൊണാള്‍ഡ് രാഷ് എന്ന ഡൈവര്‍. ആദ്യം Video, News, World, Sea, Egg, Norway, Spain, France, Diver, Squirrels, Scientists, The Amazing Egg in the Deep Sea: Watch the video

നോര്‍വീജിയ: (www.kvartha.com 31.10.2019) ആഴക്കടലില്‍ ഡൈവ് ചെയ്യുന്നതിനിടെ മനുഷ്യന്റെ അത്രയും വലിപ്പമുള്ള ഭീമന്‍ മുട്ട കണ്ടതിന്റെ അമ്പരപ്പിലാണ് റൊണാള്‍ഡ് രാഷ് എന്ന ഡൈവര്‍. ആദ്യം അത് എന്താണെന്നോ ഏത് സമുദ്രജീവിയാണെന്നോ മനസിലായില്ല. എന്നാല്‍ പിന്നീടുള്ള പരിശോധനയിലാണ് ഇത് കണവ അഥവാ കൂന്തള്‍ വിഭാഗത്തില്‍ പെടുന്ന ഷോര്‍ട്ട്ഫിന്‍ സ്‌ക്വിഡിന്റെതാണെന്ന കാര്യം പിടികിട്ടിയത്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഈ സാക്ക് കണ്ടെത്തിയത്

Video, News, World, Sea, Egg, Norway, Spain, France, Diver, Squirrels, Scientists, The Amazing Egg in the Deep Sea: Watch the video


ജെല്‍ പോലിരിക്കുന്ന ഈ അത്ഭുതമുട്ടയുടെ അകത്ത് ആയിരത്തില്‍പരം കണവകുഞ്ഞുങ്ങള്‍. സത്യത്തില്‍ ഇത് മുട്ടയല്ല, മുട്ടയുടെ കൂട്ടമായ 'എഗ്ഗ് സാക്ക്' ആണ്. ഇതിനകത്തുള്ള മുട്ടകളുടെ എണ്ണം ഏകദേശം രണ്ട് ലക്ഷം വരെ വരും.

നോര്‍വീജിയയിലെ ഒരു പ്രദേശത്തെ കടല്‍ തീരത്തില്‍ നിന്നും ഏകദേശം 650 അടി ദൂരത്താണ് കടലില്‍ ഡൈവ് ചെയ്യുന്നതിനിടെ ഈ 'മുട്ടക്കൂട്ടത്തെ' കണ്ടെത്തുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ നോര്‍വേ, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളോട് അടുത്തുകിടക്കുന്ന സമുദ്രങ്ങളിലും ഇത്തരം മുട്ടകള്‍ മുന്‍പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിയില്ല.

കാരണം അതിനകത്തെ മുട്ടകളും കണവകുഞ്ഞുങ്ങളും അതീവ ലോലമാണെന്നത് തന്നെ. ഏകദേശം രണ്ട് ആഴ്ച എടുത്താണ് ഈ സാക്ക് ഇത്രയും വലിപ്പം വയ്ക്കുന്നത്. മുട്ടയുടെ വലിപ്പം കൂട്ടുന്നതിനാലാണ് സാക്കിനും വലിപ്പം വയ്ക്കുന്നത് എന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. പൂര്‍ണവളര്‍ച്ചയെത്തിയെ ഷോര്‍ട്ട്ഫിന്‍ സ്‌ക്വിഡിന് 25 മുതല്‍ 30 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും.

ആഴക്കടലിന്റെ അഗാതതയില്‍ ഡൈവ് ചെയ്യുന്നതിനിടെ ഇത്തരത്തില്‍ നിരവധി അത്ഭുതങ്ങള്‍ ഡൈവേഴ്‌സിന്റെ കാഴ്ച്ചയില്‍ പെടാറുണ്ട്. അത്തരത്തില്‍ ഒരു വ്യത്യസ്തമായ സംഭവമാണിതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Video, News, World, Sea, Egg, Norway, Spain, France, Diver, Squirrels, Scientists, The Amazing Egg in the Deep Sea: Watch the video