Follow KVARTHA on Google news Follow Us!
ad

ഭാര്യ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്‌പെഷ്യല്‍ ട്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ വിളിപ്പിച്ച് പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ എത്തിച്ചശേഷംThiruvananthapuram, News, Local-News, Crime, Criminal Case, Police, Arrested, Court, Remanded, Kerala,
തിരുവനന്തപുരം: (www.kvartha.com 04.10.2019) സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ എത്തിച്ചശേഷം പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദന്‍കോട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ഡയറക്ടറേറ്റില്‍ ക്ലാര്‍ക്കായ മണക്കാട് അമ്പലത്തറ കോവിലുവിളാകം വീട്ടില്‍ മനോജിനെയാണ് (മനു- 38) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

മണക്കാട് ചിറമുക്കില്‍ മനോജ് നടത്തുന്ന 'എഡ്യൂ മാസ്റ്റേഴ്‌സ് അക്കാഡമി'യില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സ്‌പെഷ്യല്‍ ട്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ് ട്യൂഷന്‍ സെന്ററിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മനോജിന്റെ ഭാര്യ ശാലിനി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത്.

Teacher arrested on molestation charges, Thiruvananthapuram, News, Local-News, Crime, Criminal Case, Police, Arrested, Court, Remanded, Kerala

ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ശാലിനി തിരിച്ചറിഞ്ഞിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവാണ്. ട്യൂഷന്‍ സെന്ററിലെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് മനോജ് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ഈ ചിത്രങ്ങള്‍ ശാലിനി കാണാനിടയായതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ശാലിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് മനോജ് ഒളിവിലായിരുന്നു.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എ കെ ഷെറി, സബ് ഇന്‍സ്പെക്ടര്‍ എസ് വിമല്‍, അസി.സബ് ഇന്‍സ്പെക്ടര്‍ എം മുഹമ്മദലി, സിവില്‍ പോലീസ് ഓഫീസര്‍ സമോജ് എന്നിര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teacher arrested on molestation charges, Thiruvananthapuram, News, Local-News, Crime, Criminal Case, Police, Arrested, Court, Remanded, Kerala.