Follow KVARTHA on Google news Follow Us!
ad

എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങി 26ന് അവസാനിക്കും; സ്‌കൂളുകളില്‍ സിസിടിവി കാമറകള്‍ സജ്ജീകരിക്കാന്‍ നിര്‍ദേശം; പോലീസ് സംരക്ഷണം ഉറപ്പാക്കും; പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കും

Examination, Education, Teachers, CCTV, Police, Protection, Kerala,
തിരുവനന്തപുരം: (www.kvartha.com 31.10.2019) 2019-20 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ 2020 മാര്‍ച്ച് 10 ന് ആരംഭിച്ച് 26 ന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷകള്‍ നടത്തുക. വി എച്ച് എസ് ഇ പരീക്ഷ 10 മുതല്‍ 27 വരെയാണ്.

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ ഒരുമിച്ച് നടത്തുമെങ്കിലും രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ഉണ്ടാകും. ചോദ്യപേപ്പറുകള്‍ വിദ്യാലയങ്ങളില്‍ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകള്‍ അന്നേദിവസം തന്നെ അയക്കും. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന അലമാര ഡബിള്‍ ലോക്കിംഗ് സംവിധാനത്തിലായിരിക്കും.

SSLC, PLUS 2 exams to commence on March 10, Examination, Education, Teachers, CCTV, Police, Protection, Kerala

എസ് എസ് എല്‍ സിക്ക് ഒമ്പതും ഹയര്‍ സെക്കന്‍ഡറിക്ക് പത്തും വി എച്ച് എസ് ഇക്ക് പതിനൊന്നും പരീക്ഷകളാണുള്ളത്. കഴിഞ്ഞദിവസം ചേര്‍ന്ന ക്യു ഐ പി മോണിറ്ററിംഗ് സമിതിയാണ് പരീക്ഷകള്‍ ഒരുമിച്ച് നടത്താനും പരീക്ഷാ തീയതിയും തീരുമാനിച്ചത്.

എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. ഐ ടി മോഡല്‍ ജനുവരി 31 നകം പൂര്‍ത്തീകരിക്കും. ഐ ടി പ്രാക്ടിക്കല്‍ ഫെബ്രുവരി 20 മാര്‍ച്ച് മൂന്നുവരെ. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍.

സ്‌കൂളുകളില്‍ സിസിടിവി കാമറകള്‍ സജ്ജീകരിക്കാന്‍ സമിതി നിര്‍ദേശം നല്‍കി. പി ഡി ഫണ്ട് അക്കൗണ്ടില്‍നിന്ന് ഇതിനുള്ള തുക വിനിയോഗിക്കാം. സ്‌കൂളുകളില്‍ പോലിീസ് സംരക്ഷണവും ഉണ്ടാകും. പരീക്ഷാചുമതലകള്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഡി ജി ഇ കെ ജീവന്‍ബാബു, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, വി കെ അജിത്കുമാര്‍, എ കെ സൈനുദ്ദീന്‍, ജെയിംസ് കുര്യന്‍, ടി വി വിജയന്‍, ടി അനൂപ്കുമാര്‍, എം തമീമുദ്ദിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം ക്രിസ് മസ് പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് തുടങ്ങി 20ന് അവസാനിക്കും. 1,2,3,4,5,10,11,12 ക്ലാസുകള്‍ക്ക് രാവിലെയും 6,7,8,9 ക്ലാസുകള്‍ക്ക് ഉച്ചയ്ക്കു ശേഷവും. ഡിസംബര്‍ 20ന് ഉച്ചയ്ക്ക് ശേഷം ക്രിസ്തുമസ് ആഘോഷം. സ്‌കൂള്‍ തലത്തില്‍ സ്പെഷ്യല്‍ പി റ്റി എ യോഗം നവംബര്‍ 20നും ഡിസംബര്‍ എട്ടിനും ഇടയ്ക്ക് നടക്കും.

എസ് എസ് എല്‍ സി: ടൈം ടേബിള്‍

മാര്‍ച്ച് 10 -ഒന്നാം ഭാഷ, 11 -രണ്ടാം ഭാഷ, 16 -സോഷ്യല്‍ സയന്‍സ്, 17 - ഇംഗ്ലീഷ്, 18 -ഹിന്ദി, 19 -ജീവശാസ്ത്രം, 23 -ഗണിതശാസ്ത്രം, 24 -ഊര്‍ജതന്ത്രം, 26 -രസതന്ത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SSLC, PLUS 2 exams to commence on March 10, Examination, Education, Teachers, CCTV, Police, Protection, Kerala.