Follow KVARTHA on Google news Follow Us!
ad

സെറ്റുമുണ്ടുടുത്ത് ശാലീന സുന്ദരിയായി ബാഡ്മിന്റണ് താരം പി വി സിന്ധു കേരളത്തില്‍, അനന്തപുരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി

കേരളത്തിലെത്തിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധു തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിKerala, Thiruvananthapuram, Badminton, Sports, News, Olympics, Pinarayi vijayan,
തിരുവനന്തപുരം: (www.kvartha.com 09.10.2019) കേരളത്തിലെത്തിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധു തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തനികേരളീയ വേഷത്തില്‍ സെറ്റ്മുണ്ടുടുത്ത് മുല്ലപ്പൂ ചൂടി ശാലീനസുന്ദരിയായാണ് സിന്ധു ക്ഷേത്രകദര്‍ശനത്തിനെത്തിയത്. അമ്മ പി വിജയയും ഒപ്പമുണ്ടായിരുന്നു.


സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് സിന്ധു കേരളത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കുള്ള വിമാനത്തിലാണ് ഹൈദരാബാദില്‍ നിന്ന് സിന്ധു തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം ഡൊമെസ്റ്റിക്ക് വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ബുധനാഴ്ച കേരള ഒളിമ്പിക്‌സ് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സിന്ധുവിന് സ്വീകരണം നല്‍കി. തിരുവനന്തപുരം വഴുതക്കാട് എം പി അപ്പന്‍ റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം 'ഒളിമ്പിക് ഭവന്‍' താരം സന്ദര്‍ശിച്ചു.

ഉച്ചക്ക് രണ്ട് മണിക്ക് സിന്ധുവിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും തുറന്ന ജീപ്പില്‍ സൈക്കിളിംഗ് താരങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ്, അശ്വാരുഡ പോലീസ് സേന, വിവിധ കായിക താരങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ജനാവലിയുടെ അകമ്പടിയോടെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോയായി കൊണ്ടുപോകും.

3.30ന് ആദരിക്കല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സഹകരണ - ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംപി ഡോ. ശശി തരൂര്‍, എംഎല്‍എ വി എസ് ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Kerala, Thiruvananthapuram, Badminton, Sports, News, Olympics, Pinarayi vijayan, PV Sindhu arrives Kerala; stuns in traditional attire