Follow KVARTHA on Google news Follow Us!
ad

ഡ്രോണ്‍ മാപ്പ് ഉപയോഗിച്ച് ജലപാതയ്ക്ക് കല്ലിടേണ്ട; പാനൂരില്‍ തടയുമെന്ന് സമരസമിതി

പരിസ്ഥിതികാഘാത പഠനവും സാമൂഹ്യാഘാത പഠനവും നടത്തി പദ്ധതിയുടെ പ്രായോഗികത വിലയിരുത്താതെ കുറുക്കുവഴിയിലൂടെ ജലപാത പദ്ധതി പ്രദേശത്ത് ഡ്രോണ്‍ മാപ്പിന്റെ അടിസ്ഥാKerala, Kannur, News, Water, Protest, Protest against drone mapping for water way in Panoor
പാനൂര്‍: (www.kvartha.com 05.10.2019) പരിസ്ഥിതികാഘാത പഠനവും സാമൂഹ്യാഘാത പഠനവും നടത്തി പദ്ധതിയുടെ പ്രായോഗികത വിലയിരുത്താതെ കുറുക്കുവഴിയിലൂടെ ജലപാത പദ്ധതി പ്രദേശത്ത് ഡ്രോണ്‍ മാപ്പിന്റെ അടിസ്ഥാനത്തില്‍ കല്ലിടല്‍ നടത്താനള്ള നിര്‍ദേശത്തിനെതിരെ കൃത്രിമ ജലപാത സംയുക്ത സമരസമിതി രംഗത്ത്.

നിര്‍ദിഷ്ട മാഹി വളപട്ടണം കൃത്രിമ ജലപാത പദ്ധതി സംബന്ധിച്ചു സാമൂഹികാഘാതപഠനം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മെയ് അഞ്ചിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അഞ്ച് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അതുകൊണ്ടുതന്നെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജലപാത പദ്ധതിയ്ക്ക് പ്രാധാന്യം കുറഞ്ഞുവെന്ന് ആശ്വാസം കൊള്ളുന്നതിനിടയിലാണ് പൊടുന്നനെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിര്‍ദേശമുണ്ടാവുന്നത്.

കൃത്രിമ ജലപാത സംയുക്ത സമരസമിതി ചെയര്‍മാന്‍ മുകുന്ദന്‍ സി പി അധ്യക്ഷത വഹിച്ചു. അത്തരം നിയമവിരുദ്ധ നടപടി വന്നാല്‍ ആബാലവൃദ്ധം ജനങ്ങളെ സംഘടിപ്പിച്ചു ചെറുത്തുതോല്‍പ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ കെ ബിജു, കെ കെ ബാലകൃഷ്ണന്‍, കെ വി മനോഹരന്‍, വി പി പ്രേമകൃഷ്ണന്‍, കെ പവിത്രന്‍, കെ അശോകന്‍, പി മോഹനന്‍, ഇ ജയദേവന്‍, എം രത്നാകരന്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, Kannur, News, Water, Protest, Protest against drone mapping for water way in Panoor.