Follow KVARTHA on Google news Follow Us!
ad

രാത്രിയില്‍ വിജനമായ സ്ഥലത്ത് ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിക്ക് കാവലായി നിന്ന് കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍; നിരവധി കോണില്‍ നിന്നും അഭിനന്ദന പ്രവാഹം

രാത്രിയില്‍ വിജനമായ സ്ഥലത്ത് ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിക്ക്Kottayam, News, Local-News, KSRTC, Passenger, Facebook, Poster, P.C George, Kerala,
കോട്ടയം: (www.kvartha.com 31.10.2019) രാത്രിയില്‍ വിജനമായ സ്ഥലത്ത് ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിക്ക് കാവലായി നിന്ന് കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.

യാത്രക്കാരി തനിച്ചാണെന്ന് കരുതി അവരെ സ്‌റ്റോപ്പില്‍ നിര്‍ത്തിയശേഷം ബസ് വിടാതെ കൊണ്ടുപോകാന്‍ ആള്‍ വരുന്നതുവരെ ജീവനക്കാര്‍ കാത്തിരിക്കുകയായിരുന്നു.

PC George praise KSRTC Crew,who stood guard to lone woman passenger at night, Kottayam, News, Local-News, KSRTC, Passenger, Facebook, Poster, P.C George, Kerala

ദേശീയപാത 183-ല്‍ പൊടിമറ്റത്ത് ചൊവ്വാഴ്ച രാത്രി 11.20-ന് എറണാകുളം-മധുര ബസില്‍ വന്ന യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആള്‍ എത്തിക്കഴിഞ്ഞാണ് ബസ് യാത്ര തുടര്‍ന്നത്. ഒരു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് തനിച്ചാക്കി യാത്ര തുടരേണ്ടതില്ലെന്ന് ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി ഷാജുദ്ദിനും ഡ്രൈവര്‍ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറും തീരുമാനിക്കുകയായിരുന്നു.

അതേസമയം ഒറ്റയ്ക്കാണെന്നറിഞ്ഞ് കാവല്‍ നിന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ അഭിനന്ദിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് രംഗത്തെത്തി. തന്റെ നിയോജക മണ്ഡലമായ പൊടിമറ്റത്താണ് സംഭവമെന്നും ഒരു പെണ്‍കുഞ്ഞിനോട് നിങ്ങള്‍ കാണിച്ച ഈ കരുതല്‍ ഏറെ മാതൃകാപരമാണെന്നും പി സി ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PC George praise KSRTC Crew,who stood guard to lone woman passenger at night, Kottayam, News, Local-News, KSRTC, Passenger, Facebook, Poster, P.C George, Kerala.