» » » » » » » » » » » » » ദുബൈയിലെ മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ജീവിതത്തില്‍ പുതിയ ട്വിസ്റ്റുമായി വളര്‍ത്തച്ഛന്‍

ദുബൈ: (www.kvartha.com 08.10.2019) ദുബൈയിലെ മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ജീവിതത്തില്‍ പുതിയ ട്വിസ്റ്റുമായി വളര്‍ത്തച്ഛന്‍ ഗുലാം അബ്ബാസ് രംഗത്ത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് സാഡ്രിക്കിനെ ദുബൈയിലെ ഒരു മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാളില്‍ തനിച്ച് നിന്നിരുന്ന കുട്ടിയെ മേരിമി എന്ന യുവതിയാണ് മുറഖബാദ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.

സൂപ്പര്‍മാനാണ് തന്റെ പിതാവെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞിരുന്നത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു. എന്നാല്‍ പോലീസിന്റെ ശ്രമം വിഫലമാകാതെ അധികം വൈകാതെ തന്നെ കുട്ടിയെ ഒരാള്‍ തിരിച്ചറിയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.


തുടര്‍ന്ന് സെപ്റ്റംബര്‍ ഒമ്പതിന് കുട്ടിയെ പോലീസ് ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചില്‍ഡ്രന് കൈമാറിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമിയടക്കം 39 മുതല്‍ 57 വയസ്സുവരെ പ്രായമുള്ള നാലു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.

Pakistani foster father of ‘abandoned’ Dubai boy in Al Reef mall reveals his side of the story, Dubai, News, Trending, Missing, Boy, Police, Social Network, Photo, Gulf, World

എന്നാല്‍ ഇപ്പോള്‍ കുട്ടിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളുമായി രംഗത്തെത്തിയിരിക്കയാണ് കുട്ടിയുടെ വളര്‍ത്തച്ഛനും മേരിമിയുടെ ഭര്‍ത്താവുമായ ഗുലാം അബ്ബാസ്. കുട്ടിയെ എടുത്ത തലമറച്ച ഇന്തൊനീഷ്യന്‍ യുവതിയായിരിക്കാം സാഡ്രിക്കിന്റെ മാതാവെന്നാണ് വളര്‍ത്തച്ഛന്‍ പാകിസ്ഥാന്‍ സ്വദേശി ഗുലാം അബ്ബാസ് (48) അവകാശപ്പെടുന്നത്.

Pakistani foster father of ‘abandoned’ Dubai boy in Al Reef mall reveals his side of the story, Dubai, News, Trending, Missing, Boy, Police, Social Network, Photo, Gulf, World

ഇപ്പോള്‍ പാകിസ്ഥാനിലുള്ള ഇദ്ദേഹം 2015ല്‍ അജ്മാനില്‍ ഭാര്യയോടൊപ്പം താമസിച്ചപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഒരു ചിത്രത്തില്‍ ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമി ക്വിന്‍ഡാറ (മായ51) കുട്ടിയെ എടുത്ത ചിത്രവും കാണാം.

കുട്ടിയുടെ മാതാവ് സ്വന്തം നാട്ടിലേക്ക് പോയതില്‍പ്പിന്നെ സാഡ്രിക്കിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ സംരക്ഷിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തടവിലുള്ള മേരിമി പറയുന്നത്. ഭാര്യയുടെ മോചനമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്ന് ഗുലാം അബ്ബാസും പറയുന്നു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാന്‍ താന്‍ തയാറാണെന്നും തുടര്‍ന്ന് സ്വന്തം മകനെപ്പോലെ വളര്‍ത്താമെന്നും അജ്മാനില്‍ ഒന്‍പത് വര്‍ഷം ഫോട്ടോഗ്രഫറായിരുന്ന ഗുലാം അബ്ബാസ് വ്യക്തമാക്കുന്നു. എന്നാല്‍ നിലവില്‍ യുഎഇ സ്വദേശികള്‍ക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.

സാഡ്രിക്ക് തങ്ങളുടെ കുടുംബത്തിലെ അംഗമായതിനെ കുറിച്ച് ഗുലാം അബ്ബാസ് പറയുന്നത് ഇങ്ങനെ...

അജ്മാനില്‍ താമസിക്കുമ്പോള്‍ തങ്ങളുടെ വീട്ടിലെ ഒരു മുറി ലൈല എന്ന ഇന്തൊനീഷ്യക്കാരിക്ക് വാടകയ്ക്ക് നല്‍കിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം. ഇവരുടെ കൈയില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ നാട്ടില്‍ അടിയന്തരാവശ്യത്തിനായി ലൈല പോയപ്പോള്‍ തിരിച്ചുവരും വരെ കുഞ്ഞിനെ നോക്കാന്‍ മേരിമിയെ ഏല്‍പിക്കുകയായിരുന്നു.

അന്ന് ഞാന്‍ പാകിസ്ഥാനിലായിരുന്നു. എന്നാല്‍ ലൈല പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. ഞാന്‍ അജ്മാനില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സാഡ്രിക്കിനെ തന്റെ ഭാര്യ സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിക്കുന്നത് കണ്ടത്. സ്വന്തമായി കുട്ടികളില്ലാത്തതിനാല്‍ അവന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു. പിന്നീട് ജോലി നഷ്ടപ്പെട്ട ഞാന്‍ പാകിസ്ഥാനിലേയ്ക്ക് തിരിച്ചുപോയി.

എന്നാല്‍ ഭാര്യ മേരിമി യുഎഇയില്‍ തന്നെ താമസിച്ചു. അവരോടൊപ്പം സാഡ്രിക്കും വളര്‍ന്നു. അഞ്ച് വയസു തികഞ്ഞപ്പോള്‍ സാഡ്രിക്കിനെ സ്‌കൂളില്‍ ചേര്‍ക്കണമായിരുന്നു. എന്നാല്‍, അതിന് സാധിക്കാതെ വന്നപ്പോള്‍ അവനെ മാളില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് മുറഖബാദ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു എന്നാണ് ഗുലാം അബ്ബാസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistani foster father of ‘abandoned’ Dubai boy in Al Reef mall reveals his side of the story, Dubai, News, Trending, Missing, Boy, Police, Social Network, Photo, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal