Follow KVARTHA on Google news Follow Us!
ad

വൈദ്യുതി ഉപയോഗത്തിന്റെ യഥാര്‍ത്ഥ കണക്കറിയിക്കാത്തവര്‍ ജാഗ്രതൈ; കണക്ഷന്‍ എടുക്കുമ്പോഴുള്ള കണക്ടഡ് ലോഡില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടോ?; കെഎസ്ഇബിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ കണക്ടഡ് ലോഡ് ക്രമപ്പെടുത്താനും ശരിയായ കണക്കു നല്‍കാനും News, KSEB, Kerala, Thiruvananthapuram, Electricity, Office, new order from kseb to consumers
തിരുവനന്തപുരം: (www.kvartha.com 31.10.2019) വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ കണക്ടഡ് ലോഡ് ക്രമപ്പെടുത്താനും ശരിയായ കണക്കു നല്‍കാനും പേരിലും വിലാസത്തിലുമുള്ള പിശകു തിരുത്താനും നല്‍കിയ അവസരം വ്യാഴാഴ്ച അവസാനിക്കും. കണക്ടഡ് ലോഡ് അല്ലെങ്കില്‍ ഉപകരണങ്ങളുടെ ആകെ വൈദ്യുതി ഉപയോഗ അളവ് വൈദ്യുത കണക്ഷന്‍ എടുത്തപ്പോഴുള്ള വയറിങ് പോയിന്റിനെക്കാള്‍ കൂടുതല്‍ പിന്നീട് ആയേക്കാം. ഇത്തരത്തില്‍ മാറ്റം വന്നവര്‍ ലൈസന്‍സുള്ള വയര്‍മാന്റെ കത്തു സഹിതം കണക്ടഡ് ലോഡ് ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കണം എന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, അധിക സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഒക്ടോബര്‍ 31 വരെ ഈടാക്കില്ലെന്നും കെഎസ്ഇബി അറിയിച്ചിരുവന്നു. ഇത്തരത്തില്‍ കൂടുതല്‍ വരുന്ന ലോഡ് ക്രമപ്പെടുത്തല്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നു പിന്നീടു കണ്ടെത്തിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതു മൂലം വോള്‍ട്ടേജ് ഉയര്‍ന്ന തലത്തിലേക്കു മാറി വിതരണശൃംഖല ശക്തിപ്പെടുത്തേണ്ടി വന്നാല്‍ അതിന്റെ ചെലവ് ഉപയോക്താവ് വഹിക്കണം. ഒക്ടോബര്‍ 31 ന് ശേഷം ഫീസ് നല്‍കി അപേക്ഷ നല്‍കാവുന്നതാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, KSEB, Kerala, Thiruvananthapuram, Electricity, Office, new order from kseb to consumers