Follow KVARTHA on Google news Follow Us!
ad

യുവാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത! വിവാഹപ്രായത്തില്‍ 'ലിംഗസമത്വം': നിയമമന്ത്രാലയവുമായി ചര്‍ച്ചചെയ്യും

നിലവില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹം കഴിക്കാന്‍ പ്രായം വ്യത്യസ്തമാണ്. ഈ ചുരുങ്ങിയ പ്രായം തുല്യമാക്കുന്നത് സംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ അഭിപ്രായംNews, National, India, New Delhi, Women, Child, Court, Equality, Society, Ministry of Women and Child Welfare Seeks Legal Advice on Gender Equality

ന്യൂഡെല്‍ഹി: (www.kvartha.com 31.10.2019) നിലവില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹം കഴിക്കാന്‍ പ്രായം വ്യത്യസ്തമാണ്. ഈ ചുരുങ്ങിയ പ്രായം തുല്യമാക്കുന്നത് സംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

News, National, India, New Delhi, Women, Child, Court, Equality, Society, Ministry of  Women and Child Welfare Seeks Legal Advice on Gender Equality


സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹത്തിനുള്ള നിലവില്‍ വ്യത്യസ്തപ്രായം നിശ്ചയിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കവേയാണ് വനിത-ശിശുക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

നിയമമന്ത്രാലയത്തിന്റെ കൂടി അഭിപ്രായം തേടിയശേഷം പൊതുവായ മറുപടി ഫയല്‍ ചെയ്യാമെന്നഅറിയിപ്പില്‍ കേസ് ഫെബ്രുവരി 19-ലേക്കു മാറ്റി. ബി ജെ പി നേതാവുകൂടിയായ അശ്വിനികുമാര്‍ ഉപാധ്യായയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യത്യസ്ത വിവാഹപ്രായം ഏര്‍പ്പെടുത്തിയതിന് ശാസ്ത്രീയാടിത്തറയൊന്നുമില്ലെന്നിരിക്കെ, സ്ത്രീകള്‍ക്ക് 18 വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് 21 വയസ്സുവരെ കാത്തിരിക്കണം. കാലങ്ങളായുള്ള പുരുഷകേന്ദ്രിത സമൂഹത്തില്‍ നിന്നുണ്ടായ തീരുമാനമാണിത്. പുരുഷനാണ് മേധാവിയെന്നും സ്ത്രീകള്‍ക്ക് അതിനുതാഴെയുള്ള പങ്കുമാത്രമേ വഹിക്കാനാകൂവെന്നുമുള്ള ചിന്താഗതിയാണ് അതിനു കാരണമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

വിഷയം കോടതി പരിഗണിച്ചപ്പോള്‍ വനിത-ശിശുക്ഷേമ മന്ത്രാലയത്തിനുവേണ്ടി ഹാജരായ മോണിക്ക അറോറയാണ് കൂടുതല്‍ സമയം തേടിയത്. നിയമമന്ത്രാലയത്തിന്റെ കൂടി അഭിപ്രായമറിഞ്ഞശേഷം മറുപടി നല്‍കാമെന്ന നിലപാടാണ് അവര്‍ അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Women, Child, Court, Equality, Society, Ministry of  Women and Child Welfare Seeks Legal Advice on Gender Equality