Follow KVARTHA on Google news Follow Us!
ad

10 ലക്ഷം നല്‍കിയിട്ടും സീറ്റ് നല്‍കിയില്ല; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹ് യുദ്ദീന്‍ ബാവയ്ക്ക് നേരെ ആക്രമണം; പിന്നില്‍ മുന്‍ മേയറുടെ മകനെന്ന് റിപോര്‍ട്ട്

നവംബറില്‍ നടക്കാനിരിക്കുന്ന മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ (എംസിസി) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപം. kerala, News, Mangalore, Voters, UDF, MLA, attack, Son, Report, Ticket, Mangaluru: MCC polls ticket issue - Ex MLA Mohiuddin Bava assaulted

മംഗളൂരു: (www.kvarha.com 31.10.2019) നവംബറില്‍ നടക്കാനിരിക്കുന്ന മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ (എംസിസി) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപം. മത്സരിക്കാന്‍ സീറ്റ് വീതിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തത്.പ്രശ്‌നത്തിനിടയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹ് യുദ്ദീന്‍ ബാവയെ ഒരാള്‍ ആക്രമിച്ചു. ഒക്ടോബര്‍ 30 ബുധനാഴ്ചയാണ് ആക്രമണം നടന്നത്. മുന്‍ മേയറായ ഗുല്‍സാര്‍ ബാനുവിന്റെ മകനാണ് ബാവയെ ആക്രമിച്ചതെന്നാണ് റിപോര്‍ട്ട്.

 kerala, News, Mangalore, Voters, UDF, MLA, attack, Son, Report, Ticket, Mangaluru: MCC polls ticket issue - Ex MLA Mohiuddin Bava assaulted

എംസിസി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ചിലര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഗുല്‍സാര്‍ ബാനുവിന്റെ മകന്‍ ബാവയെ ആക്രമിക്കുകയായിരുന്നു. ചോക്കബെട്ടു വാര്‍ഡിലേക്ക് മത്സരിക്കാന്‍ ബാവ 10 ലക്ഷം രൂപ നല്‍കി ടിക്കറ്റ് ഉറപ്പിച്ചിരുന്നെങ്കിലും പട്ടിക
പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: kerala, News, Mangalore, Voters, UDF, MLA, attack, Son, Report, Ticket, Mangaluru: MCC polls ticket issue - Ex MLA Mohiuddin Bava assaulted