Follow KVARTHA on Google news Follow Us!
ad

വീണ്ടും ചുഴലിക്കാറ്റ് ഭീഷണിയില്‍ കര്‍ണാടക; ശക്തമായ മഴയ്ക്കും സാധ്യത, തീരദേശമേഖലയില്‍ ഓറഞ്ച് അലേര്‍ട്ട്

കര്‍ണാടകയില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപോര്‍ട്ട് Kerala, News, Mangalore, Karnataka, Threat, Report, Arabic, Rain, Lakshadweep, kasaragod, District Collector, Mangaluru: Coast expected to witness heavy rainfall for two days
മംഗളൂരു: (www.kvartha.com 31.10.2019) കര്‍ണാടകയില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപോര്‍ട്ട്. തീരദേശ കര്‍ണാടകയില്‍ ഇത്തവണ നാശം വിതയ്ക്കുന്ന ആറാമത്തെ ചുഴലിയായിരിക്കും ഇത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ കര്‍ണാടക തീരത്ത് ശക്തമായ മൂന്ന് ചുഴലിക്കാറ്റുകള്‍ നാശം വിതച്ചിരുന്നു. അതിനുശേഷം രണ്ട് ചുഴലി കൂടി തീരം സന്ദര്‍ശിച്ചു.

അറബിക്കടലിലും ലക്ഷദ്വീപിലും അന്തരീക്ഷമര്‍ദം കുറയുന്നതുമൂലം സംസ്ഥാന തീരത്ത് രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍, മൂന്ന് കപ്പലുകള്‍ തുറമുഖത്ത് അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച നല്ല മഴ ലഭിച്ച തീരദേശ കര്‍ണാടകയില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. പുത്തൂര്‍, സുബ്രഹ്മണ്യം, ബണ്ട്വാള്‍ എന്നിവിടങ്ങളിലും നഗരത്തിന് പുറമെ നല്ല മഴ ലഭിച്ചു.
\
Kerala, News, Mangalore, Karnataka, Threat, Report, Arabic, Rain, Lakshadweep, kasaragod, District Collector, Mangaluru: Coast expected to witness heavy rainfall for two days

അതേസമയം, കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട്ടും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സാജിത് ബാബു മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ കാസര്‍കോട്ട് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നും കടലിനടുത്ത് താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Mangalore, Karnataka, Threat, Report, Arabic, Rain, Lakshadweep, kasaragod, District Collector, Mangaluru: Coast expected to witness heavy rainfall for two days