Follow KVARTHA on Google news Follow Us!
ad

പ്രതിഷേധത്തിലലിഞ്ഞ് ജിയോ; ഉപഭോക്താക്കളെ അനുനയിപ്പിക്കാന്‍ പുതിയ ഓഫറുമായി കമ്പനി

ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് ആറുപൈസ വീതം ചാര്‍ജ് National, New Delhi, News, Sim card, Business, Phone call, Jio, Jio offers 30-minutes free talk time to soothe customers
ന്യൂഡല്‍ഹി: (www.kvartha.com 13.10.2019) ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് ആറുപൈസ വീതം ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ഉപഭോക്താക്കളെ അനുനയിപ്പിക്കാന്‍ പുതിയ ഇളവുമായി ജിയോ. ജിയോയുടെ പ്ലാനുകള്‍ പുതുതായി റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 30 മിനുട്ട് സൗജന്യ ടോക്ക് ടൈം നല്‍കിയേക്കും. നിശ്ചിത കാലയളവിലേക്കായിരിക്കും ഈ ഓഫര്‍.

ഭാരതി എയര്‍ടെലും വൊഡാഫോണ്‍ ഐഡിയയും അണ്‍ലിമിറ്റഡ് സൗജന്യ കോളുകള്‍ തുടരുമെന്ന് സൂചിപ്പിച്ചിതോടെയാണ് ജിയോ വെട്ടിലായത്. കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ടെലികോം കമ്പനികള്‍ക്ക് നേട്ടമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Sim card, Business, Phone call, Jio, Jio offers 30-minutes free talk time to soothe customers