Follow KVARTHA on Google news Follow Us!
ad

ഐഎന്‍എസ് ദ്രോണാചാര്യ: കടലില്‍ ഈ ദിവസങ്ങളില്‍ വെടിവയ്പ്പുണ്ടാകും, മത്സ്യത്തൊഴിലാളികളും തീരവാസികളും ശ്രദ്ധിക്കണം

ഐഎന്‍എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും കടലില്‍ പരീക്ഷണാര്‍ത്ഥം ഒക്ടോബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെ വിവിധ ദിവസങ്ങളില്‍ വെടിവയ്പ്പുണ്ടാകുമെന്ന് നാവികസേന ആസ്ഥാKerala, Thiruvananthapuram, News, Ship, Gunfight, Fire, Sea, INS Dronacharya: There will be gunfire these days at sea
തിരുവനന്തപുരം: (www.kvartha.com 05.10.2019) ഐഎന്‍എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും കടലില്‍ പരീക്ഷണാര്‍ത്ഥം ഒക്ടോബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെ വിവിധ ദിവസങ്ങളില്‍ വെടിവയ്പ്പുണ്ടാകുമെന്ന് നാവികസേന ആസ്ഥാനത്തുനിന്ന് അറിയിച്ചു. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെയും വൈകിട്ട് ആറുമുതല്‍ എട്ടുവരെയുമാണ് വെടിവയ്പ്പുണ്ടാകുക.

ഒക്ടോബര്‍ 11, 15, 18, 22, 25, 29 നവംബര്‍ ഒന്ന്, അഞ്ച്, എട്ട്, 15, 19, 26, ഡിസംബര്‍ ആറ്, 10, 13, 17, 20, 24, 27, 31 എന്നീ തീയതികളിലാണ് വെടിവയ്പ്പുണ്ടാകുന്നതെന്ന് അറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരവാസികളും ശ്രദ്ധിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.



Keywords: Kerala, Thiruvananthapuram, News, Ship, Gunfight, Fire, Sea, INS Dronacharya: There will be gunfire these days at sea