Follow KVARTHA on Google news Follow Us!
ad

ഇടയ്‌ക്കൊക്കെ അല്‍പം ഡാര്‍ക് ചോക്ലേറ്റ് കഴിക്കാം; ഗുണങ്ങള്‍ അറിയാം...

ചോക്ലേറ്റുകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വിപണിയില്‍ നിന്നും വാങ്ങുന്ന എല്ലാതരം ചോക്ലേറ്റുകളും ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. ഇവയില്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അതില്‍ ആരോഗ്യ Kerala, News, Health, Lifestyle & Fashion
(www.kvartha.com 05.10.2019) ചോക്ലേറ്റുകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വിപണിയില്‍ നിന്നും വാങ്ങുന്ന എല്ലാതരം ചോക്ലേറ്റുകളും ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. ഇവയില്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അതില്‍ ആരോഗ്യ ഗുണങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അതിനാല്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ധൈര്യത്തോടെ കഴിക്കാം ഡാര്‍ക് ചോക്ലേറ്റ്.

പൊട്ടാസ്യം, സിങ്ക്, സെലേനിയം, ഇലക്ട്രോലൈറ്റുകള്‍ തുടങ്ങിയവ ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ ഇവ സഹായിക്കും. പ്രധാനമായും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ഇത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും.

Kerala, News, Health, Lifestyle & Fashion, Health Benefits of Dark Chocolate

ഉദരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഡാര്‍ക് ചോക്ലേറ്റിന് കഴിവുണ്ട്. രക്തയോട്ടം നല്ലരീതിയില്‍ നടക്കാനും അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള മറവിരോഗങ്ങളെ ഒരു പരിധി വരെ തടയാനുമെല്ലാം ഇത് സഹായിക്കും. ഡാര്‍ക് ചോക്ലേറ്റിന്റെ രുചി അത്ര ഇഷ്മല്ലാത്തതിന്റെ പേരില്‍ പലരും ഇത് വാങ്ങി കഴിക്കാനും മടി കാണിക്കുന്നുണ്ട്. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കാന്‍ ആരും മടി കാണിക്കണ്ട. ഇനി ഇടയ്‌ക്കൊക്കെ ഡാര്‍ക് ചോക്ലേറ്റ് കഴിക്കാം.

Kerala, News, Health, Lifestyle & Fashion, Health Benefits of Dark Chocolate

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Health, Lifestyle & Fashion, Health Benefits of Dark Chocolate