Follow KVARTHA on Google news Follow Us!
ad

പാലാ ചൂണ്ടശേരി സെന്റ് ജോസഫ് എഞ്ചിനീയറിങ് കോളജില്‍ ഭക്ഷ്യവിഷബാധ; ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 100 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Kottayam, News, Local-News, Education, Protesters, hospital, Treatment, Food, Students, Kerala,Kottayam, News, Local-News, Education, Protesters, hospital, Treatment, Food, Students, Kerala,
കോട്ടയം: (www.kvartha.com 23.10.2019) പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിങ് കോളജില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 100 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സതേടി.

ചൊവ്വാഴ്ച രാത്രിയോടെ കോളജ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Food poisoning in st Joseph engineering college at Pala, 100 students hospitalized, Kottayam, News, Local-News, Education, Protesters, Hospital, Treatment, Food, Students, Kerala

പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ തിരികെ വിട്ടിരുന്നു. എന്നാല്‍ ചിലരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് കോളജില്‍ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം കോളജ് കാന്റീന്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Food poisoning in st Joseph engineering college at Pala, 100 students hospitalized, Kottayam, News, Local-News, Education, Protesters, Hospital, Treatment, Food, Students, Kerala.