Follow KVARTHA on Google news Follow Us!
ad

ആ വാര്‍ത്ത വിശ്വസിക്കരുത്; 6മാസത്തേക്ക് ദിവസേന 25 ജിബിയുടെ സൗജന്യ ഡേറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ ജിയോ

ആറു മാസത്തേക്ക് ദിവസേന 25 ജിബിയുടെ സൗജന്യ ഡേറ്റ വാഗ്ദാനം Mumbai, News, Business, Technology, Message, National
മുംബൈ: (www.kvartha.com 10.10.2019) ആറു മാസത്തേക്ക് ദിവസേന 25 ജിബിയുടെ സൗജന്യ ഡേറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന വ്യാജ എസ്എംഎസുകള്‍ക്കെതിരെ ജിയോ രംഗത്ത്. ആ വാര്‍ത്ത വിശ്വസിക്കരുതെന്നും അത് വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങള്‍ ജിയോ അയക്കുന്നില്ലെന്നും റിലയന്‍സ് ജിയോ അറിയിച്ചു.

മാത്രമല്ല, ജിയോ ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ മൈജിയോ ആപ്ലിക്കേഷനിലോ ജിയോ ഡോട്ട് കോമിലോ ലഭ്യമാണ്. സ്പാം സന്ദേശങ്ങളും സ്‌കാമര്‍മാരും ശ്രദ്ധിക്കണമെന്നും റിലയന്‍സ് ജിയോ പറഞ്ഞു.

Don't fall pray to these fake free Jio recharge offers, Mumbai, News, Business, Technology, Message, National

ഇതായിരുന്നു ആ സന്ദേശം;

'സന്തോഷവാര്‍ത്ത, ജിയോ ആറു മാസത്തേക്ക് ദിവസേന 25 ജിബി ഡേറ്റ സൗജന്യമായി നല്‍കുന്നു. ഇപ്പോള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്ത് ഓഫര്‍ സജീവമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുക' ഇത്തരമൊരു വ്യാജ എസ് എം എസാണ് പ്രചരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി ജനപ്രിയ ടിവി ഷോയായ 'കോന്‍ ബനേഗ ക്രോര്‍പതി' (കെബിസി) യുടെ പേര് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.

ജിയോയും കെബിസിയും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു ലോട്ടറി ഉപഭോക്താവിന് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കോളുകളും വാട്സാപ് സന്ദേശങ്ങളും ലഭിച്ചതായി നിരവധി ജിയോ ഉപഭോക്താക്കള്‍ പറയുന്നുണ്ട്.

തുടര്‍ന്ന് ഉപയോക്താക്കള്‍ ഇത് സംബന്ധിച്ച് റിലയന്‍സ് ജിയോയില്‍ വിളിച്ചു ചോദിച്ചപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് അറിയുന്നത്. ഇത് ജിയോയുടെ പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു. അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് വാഗ്ദാനം.

ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാന്‍ഡ്‌ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല. 2020 ജനുവരി വരെ കോളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം. തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Don't fall pray to these fake free Jio recharge offers, Mumbai, News, Business, Technology, Message, National.