Follow KVARTHA on Google news Follow Us!
ad

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയില്‍ ഭാഗ്യവാനെ ചൊല്ലി തര്‍ക്കം: സമ്മാനത്തുക മരവിപ്പിക്കാന്‍ ലോട്ടറി വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി മണ്‍സൂണ്‍ ബമ്പറിന്റെ സമ്മാനാര്‍ഹനെച്ചൊല്ലി തര്‍ക്കം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയുടെ പരാതിയിന്മേല്‍ Kerala, News, Kannur, Lottery, Winner, Police, Dispute regarding mansoon winner of bumpur.; Lottety department to free the prize money
കണ്ണൂര്‍: (www.kvartha.com 22.10.2019) കേരള സംസ്ഥാന ഭാഗ്യക്കുറി മണ്‍സൂണ്‍ ബമ്പറിന്റെ സമ്മാനാര്‍ഹനെച്ചൊല്ലി തര്‍ക്കം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയുടെ പരാതിയിന്മേല്‍ തളിപ്പറമ്പ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതോടെ സമ്മാനത്തുക നല്‍കുന്നത് ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

നേരത്തെ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനാര്‍ഹമായ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ്. അജിതന്‍ അത് കാനറാ ബാങ്കിന്റെ പുതിയതെരു ശാഖയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെതിരേ കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുനിയന്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു. ബമ്പര്‍ സമ്മാനമടിച്ച ടിക്കറ്റ് തന്റെ കൈവശമുണ്ടായിരുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. ടിക്കറ്റെടുത്തയുടന്‍ ലോട്ടറിക്ക് പിറകില്‍ തന്റെ പേര് എഴുതിവെച്ചിരുന്നു. എന്നാല്‍ ചിലര്‍ ടിക്കറ്റ് തട്ടിയെടുത്ത് കൈക്കലാക്കിയശേഷം തന്റെ പേര് മായ്ച്ചുകളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തുവെന്നുമാണ് പരാതി.

അതേസമയം പറശിനിക്കടവിലെ ചില ഉന്നതര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റൊരാളില്‍നിന്നും സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങി എന്ന പ്രചരണവും നിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെ മുനിയന്റെ പരാതി കൂടി വന്നതോടെ പോലീസ് അന്വേഷണം തുടങ്ങി. ടിക്കറ്റ് വില്‍പ്പന നടത്തിയ ഏജന്റില്‍നിന്നും തളിപ്പറമ്പ് ഡിവൈ എസ് പി ടി കെ രത്നകുമാര്‍ മൊഴിയെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Lottery, Winner, Police, Dispute regarding mansoon winner of bumpur.; Lottety department to free the prize money