Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് കനത്ത മഴ; അടുത്ത 8 മണിക്കൂര്‍ കൊച്ചി മുതല്‍ കാസര്‍കോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് പോയ 2 ബോട്ടുകള്‍ കാണാതായി; 6പേര്‍ക്കായി തിരച്ചില്‍

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് Thiruvananthapuram, News, Rain, Trending, Alerts, Kerala,
 തിരുവനന്തപുരം: (www.kvartha.com 31.10.2019) സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയിലെ തീരപ്രദേശങ്ങളായ ചെല്ലാനം, എടവനക്കാട്, ഞാറയ്ക്കല്‍, ഫോര്‍ട്ട് കൊച്ചി തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഉച്ചയ്ക്കു ശേഷം മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ അടുത്ത എട്ടു മണിക്കൂര്‍ കൊച്ചി മുതല്‍ കാസര്‍കോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Cyclone Maha Brings Heavy Rains to Kerala; Orange Alert Extended to Ten Districts, Thiruvananthapuram, News, Rain, Trending, Alerts, Kerala.

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ നിന്നു ആറു പേരെ കാണാതായി. അഴിത്തലയില്‍ നിന്നു പോയ തൗഫീക്ക് എന്ന ബോട്ടില്‍ നിന്നു രണ്ടു പേരെയും വടകര ചെമ്പോലയില്‍ നിന്നു പോയ ലഡാക് ബോട്ടില്‍ നിന്നു നാലു പേരെയുമാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരച്ചിലിന് കാറ്റ് തടസമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സുരക്ഷാമുന്നറിയിപ്പുണ്ട്. മഴ പ്രതീക്ഷിക്കുന്നതിലേറെ കൂടിയാലുണ്ടാകുന്ന സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു. മത്സ്യതൊഴിലാളികളുടേതാണ് വള്ളങ്ങള്‍.

അതേസമയം, സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണായകമാണ്. കാറ്റിന്റെ വേഗത കൂടാനാണ് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെല്ലാനം വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറുകയാണ്. ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു. എടവനക്കാട് യു പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyclone Maha Brings Heavy Rains to Kerala; Orange Alert Extended to Ten Districts, Thiruvananthapuram, News, Rain, Trending, Alerts, Kerala.