Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവെച്ചതിനാല്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിലയിരുത്താനാകുന്നില്ല; അഞ്ച് മാസത്തോളമായി തോല്‍വിയുടെ കാരണം കണ്ടെത്താനാകാതെ പാര്‍ട്ടി വിഷമിക്കുന്നു; സങ്കടം പങ്കുവെച്ച് സല്‍മാന്‍ ഖുര്‍ശിദ്

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ National, New Delhi, News, Congress, Election, Salman Khurshid, Rahul Gandhi, Congress couldn’t analyse poll defeat because Rahul walked away: Salman Khurshid
ന്യൂഡല്‍ഹി: (www.kvartha.com 09.10.2019) രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജിവെച്ചതിനാല്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിലയിരുത്താനാകുന്നില്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ശിദ്. രാഹുല്‍ രാജി വെച്ചതിനാല്‍ അഞ്ച് മാസത്തോളമായി തോല്‍വിയുടെ കാരണം കണ്ടെത്താനാകാതെ പാര്‍ട്ടി വിഷമിക്കുന്നു. സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിക്കൊണ്ടുള്ള താത്ക്കാലിക സംവിധാനത്തില്‍ താന്‍ തൃപ്തനല്ലെന്നും നേതാവ് ആരാണെങ്കിലും അദ്ദേഹത്തെ സ്ഥിരമായി വേണമെന്നും അദ്ദേഹം പറഞ്ഞു.

പരാജയ കാരണത്തെ വിലയിരുത്താന്‍ ഒരു നേതൃത്വത്തെ ആവശ്യമാണ്. പക്ഷെ ദൗഭാഗ്യകരവും ദുഃഖകരവുമായ കാര്യമെന്തെന്നാല്‍, ഞങ്ങള്‍ക്ക് ഞങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ടു എന്നതാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം തുടരണമെന്നാണ് തങ്ങളെല്ലാവരും ആഗ്രഹിക്കുന്നത്. എവിടെയെങ്കിലും ഇക്കാര്യം രേഖപ്പെടുത്തപ്പെടുമെന്നതിനാലാണ് തന്റെ വിഷമം പങ്കു വെക്കുന്നതെന്നും സല്‍മാന്‍ ഖുര്‍ശിദ് കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Congress, Election, Salman Khurshid, Rahul Gandhi, Congress couldn’t analyse poll defeat because Rahul walked away: Salman Khurshid