» » » » » » » » മാര്‍ക് ദാന വിവാദത്തില്‍ മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി സര്‍വകലാശാലകള്‍

തിരുവനന്തപുരം: (www.kvartha.com 23.10.2019) മാര്‍ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് സര്‍വകലാശാലകളുടെ ക്ലീന്‍ ചിറ്റെന്ന് റിപോര്‍ട്ട്. എംജി യൂണിവേഴ്‌സിറ്റിയും സാങ്കേതിക സര്‍വകലാശാലയും ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. അദാലത്തില്‍ മന്ത്രിയുടെ ഇടെപടല്‍ ഉണ്ടായിട്ടില്ലെന്ന ഉള്ളടക്കത്തോടെയുള്ള റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതെന്നാണ് വിവരം.

മാര്‍ക്ക് ദാന വിവാദത്തില്‍ ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

Thiruvananthapuram, News, Kerala, Minister, University, Report, Clean chit for KT Jaleel by universities

അതേസമയം അദാലത്തില്‍ നടന്നത് മാര്‍ക് ദാനമല്ലെന്നും മോഡറേഷനെയാണ് പ്രതിപക്ഷനേതാവ് മാര്‍ക്ക്ദാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്നതെന്നുമാണ് കെ ടി ജലീലിന്റെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Minister, University, Report, Clean chit for KT Jaleel by universities 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal