» » » » » » » » » » മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഒരു വര്‍ഷം മുന്‍പ് തറവാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി കാണാതായ സ്ത്രീയുടെതെന്ന് സംശയം

ഇടുക്കി: (www.kvartha.com 23.10.2019) കഞ്ഞിക്കുഴി വെണ്‍മണിയില്‍ ചൊവ്വാഴ്ച സ്ത്രീയുടെ അസ്ഥികൂടം പോലെയുള്ള അവശിഷ്ടം കണ്ടെത്തി. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് ഒരു വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് വെണ്‍മണി എട്ടൊന്നില്‍ ഏലിയാമ്മയെ (55) കാണാതായിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് സംശയം. പട്ടയനടപടികള്‍ക്കായി ഭൂമി അളക്കുന്നതിനായി കാടുകള്‍ വെട്ടിത്തെളിച്ചപ്പോഴാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

2018 ഏപ്രില്‍ ഒമ്പതിന് ഹര്‍ത്താല്‍ ദിനത്തില്‍ വരിക്കമുത്തനിലെ ഏലിയാമ്മ തറവാട് വീട്ടിലേക്കെന്ന് പറഞ്ഞ്

പോയതിന് ശേഷം തിരികെ വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കഞ്ഞിക്കുഴി പോലീസില്‍ പരാതി നല്‍കിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

ഒന്നര വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇവരുടെ വീടിന് സമീപത്തുള്ള വെള്ളമരുതുങ്കല്‍ ബിജുവിന്റെ പുരയിടത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാണാതായ സമയത്ത് ഏലിയാമ്മ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ക്കൊപ്പം ഉള്ളതെന്നാണ് സൂചന.

ഏലിയാമ്മയെ കാണാതായതിനെക്കുറിച്ച് കേസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഞ്ഞിക്കുഴി പോലീസിന്റെ നേതൃത്വത്തില്‍ മഹസര്‍ തയ്യാറാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ അസ്ഥികള്‍ ഏലിയാമ്മയുടേതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

News, Kerala, Idukki, Women, Missing, Dead Body, Police, Crime Branch, Forensic Department, After a Year Dead Body Parts were Found

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Idukki, Women, Missing, Dead Body, Police, Crime Branch, Forensic Department, After a Year Dead Body Parts were Found

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal