Follow KVARTHA on Google news Follow Us!
ad

ദിലീപിന് 'ഒരു കുഞ്ഞടിയുടെ കുറവുണ്ട്'; മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും എടാ പോടാന്ന് വിളിക്കാന്‍ കഴിയും; ഒന്നിച്ചുള്ള അഭിനയ ജീവിതത്തെ കുറിച്ച് നടന്‍ സായ്കുമാര്‍

ദിലീപിന് 'ഒരു കുഞ്ഞടിയുടെ കുറവുണ്ട്', മമ്മൂട്ടിയേയും മോഹന്‍ ലാലിനേയുംKochi, News, Cinema, Cine Actor, Dileep, Humor, Entertainment, Kerala
കൊച്ചി: (www.kvartha.com 01.10.2019) ദിലീപിന് 'ഒരു കുഞ്ഞടിയുടെ കുറവുണ്ട്', മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും എടാ പോടാന്ന് വിളിക്കാന്‍ കഴിയും, ഒന്നിച്ചുള്ള അഭിനയ ജീവിതത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സായ്കുമാറിന്റെ രസകരമായ പ്രതികരണം. മലയാള സിനിമയില്‍ ഇപ്പോള്‍ അച്ഛന്‍ റോളുകള്‍ കുറവാണെന്നാണ് സായ്കുമാറിന്റെ പരാതി. അച്ഛന്‍ റോള്‍ ഉള്ളതില്‍ ഏറിയ പങ്കും ചുവരില്‍ ആയിരിക്കുമെന്നും സായ്കുമാര്‍ പരാതിപ്പെടുന്നു.

എന്നാല്‍ സിനിമകളില്‍ അപ്പനായി അഭിനയിക്കുന്നതിന്റെ ഗുണം മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും എടാ പോടാന്ന് വിളിക്കാന്‍ കഴിയുമെന്നതാണെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂജെന്‍ സിനിമകളിലെ അപ്പന്‍ കഥാപാത്രത്തെക്കുറിച്ച് രസകരമായ മറുപടിയാണ് സായ് കുമാര്‍ നനല്‍കുന്നത്. മിക്കപ്പോഴും അപ്പന്മാര്‍ക്ക് ചുവരിലാണ് സ്ഥാനം. കണ്ടാല്‍ കൊള്ളാവുന്ന അപ്പനാണെങ്കില്‍ സോമേട്ടന്റെയും സുകുമാരേട്ടന്റെയും പടം വയ്ക്കും. ഇടത്തരം അപ്പന്റെ സ്ഥാനത്ത് തന്റെയൊക്കെ പടം വയ്ക്കുമെന്നും സായ് കുമാര്‍ പറഞ്ഞു.

Actor Saikumar talks about father characters in Malayalam cinema, Kochi, News, Cinema, Cine Actor, Dileep, Humor, Entertainment, Kerala

ന്യൂജെന്‍ സിനിമകളില്‍ അപ്പന്‍ വേണ്ടെന്നുള്ള ഒരു രീതിയാണ്. സിനിമകളില്‍ അപ്പനായി അഭിനയിക്കുന്നതിന്റെ ഗുണം മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും എടാ പോടായെന്ന് വിളിക്കാന്‍ കഴിയുമെന്നതാണ്. മക്കളായി അഭിനയിക്കുന്ന താരങ്ങളേക്കുറിച്ചും സരസമായാണ് സായ് കുമാറിന്റെ പ്രതികരണം.

മക്കളില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ മകനാണ് മോഹന്‍ ലാല്‍. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്. ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ് കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Saikumar talks about father characters in Malayalam cinema, Kochi, News, Cinema, Cine Actor, Dileep, Humor, Entertainment, Kerala.