» » » » » » » » » » » പുലിയുടെ മുന്നില്‍പ്പെട്ട 11 വയസുകാരി പതറിയില്ല; കുഞ്ഞനുജനെ രക്ഷിക്കുന്നതിനിടയില്‍ പരിക്കേറ്റ ചേച്ചിക്കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍; ബുദ്ധിപൂര്‍വ്വമായ ഇടപെടലില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 09.10.2019) പുലിയില്‍ നിന്ന് തന്റെ കുഞ്ഞനുജനെ ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെയാണ് 11 വയസുമാത്രം പ്രായമുള്ള രാഖി എന്ന കൊച്ചുമുടുക്കി രക്ഷിച്ചത്. ഒക്ടോബര്‍ നാലിന് ഉത്തരാഖണ്ഡിലെ പൗരിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. നാലു വയസുകാരനും പെണ്‍കുട്ടിയും പുലിയുടെ മുന്നില്‍പ്പെടുകയായിരുന്നു. എന്നാല്‍ അവിടെ വെച്ച് അവള്‍ ഓടി രക്ഷപ്പെട്ടില്ല.

പകരം തന്റെ കുഞ്ഞനുജനെ ചേര്‍ത്തുപിടിച്ച് പുലിയില്‍ നിന്ന് സംരക്ഷിക്കുകയായിരുന്നു ആ കൊച്ചുമിടുക്കി. നാലു വയസുകാരന് അപകടമൊന്നും സംഭവിച്ചില്ല. എന്നാല്‍ കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് പുലിയെ ഓടിച്ച് ഇരുവരെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

News, New Delhi, National, Injured, hospital, Chief Minister, Treatment, Girl, Brother, 11-year-old Girl Saves 4-year-old Brother from Leopard Attack in Uttarakhand Village

ബുദ്ധിപൂര്‍വ്വമായ ഇടപെടലില്‍ പെണ്‍കുട്ടിയെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അഭിനന്ദിക്കുകയും ഒരു ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ചികിത്സകളും വഹിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പെണ്‍കുട്ടിയുടെ പേര് ധീരതയ്ക്കുള്ള അവാര്‍ഡിനായി നിര്‍ദേശിക്കുമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ഡി എസ് ഗര്‍ബ്യാല്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Injured, hospital, Chief Minister, Treatment, Girl, Brother, 11-year-old Girl Saves 4-year-old Brother from Leopard Attack in Uttarakhand Village

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal