Follow KVARTHA on Google news Follow Us!
ad

ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന; കെ എസ് ആര്‍ ടി ബസില്‍ കടത്തുകയായിരുന്ന ലഹരി ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ എസ് ആര്‍ ടി ബസില്‍ കടത്തുകയായിരുന്ന Kerala, News, Wayanad, KSRTC, bus, Drugs, Youth, checkpost, checking, tablets, Youths held with Drug tablets
വയനാട്: (www.kvartha.com 11.09.2019) മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ എസ് ആര്‍ ടി ബസില്‍ കടത്തുകയായിരുന്ന ലഹരി ഗുളികകളുമായി യുവാക്കള്‍ പിടിയിലായി. റമീസ് പി കെ, ജുറൈജ് പി സി എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 145 ലഹരി ഗുളികകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

Keywords: Kerala, News, Wayanad, KSRTC, bus, Drugs, Youth, checkpost, checking, tablets, Youths held with Drug tablets