» » » » » » » » » ആദ്യ യാത്രയുടെ മധുരവുമായി കണ്ണൂര്‍ വിമാനത്താവള ജന്മദിനത്തില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ വീണ്ടും യാത്ര പുറപ്പെടുന്നു

കണ്ണൂര്‍: (www.kvartha.com 13.09.2019) ആദ്യ യാത്രാ മധുരം വീണ്ടും അയവിറക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ വിമാന യാത്രക്കാര്‍ മറ്റൊരു യാത്രക്ക് കൂടി ഒരുങ്ങുന്നു. ഇതിനായി വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് ഇവര്‍ പഴയ സഹയാത്രികരെ ക്ഷണിക്കുന്നത്.

മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാവുന്ന ഡിസംബര്‍ ഒമ്പതിന് ആദ്യ വിമാനത്തിലെ യാത്രക്കാര്‍ വീണ്ടും ഒരിക്കല്‍ കൂടി യാത്ര നടത്തും. ആദ്യ വിമാനത്തിലെ യാത്രക്കാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹിസ്റ്ററിക്കല്‍ ഫ്‌ളൈറ്റ് ജേര്‍ണി എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തയാറെടുപ്പുകള്‍ പുരോഗമിക്കുന്നത്.


കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകും.

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ യോഗത്തില്‍ ഗ്രൂപ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. സി ജയചന്ദ്രനെ ചെയര്‍മാനായും ടി വി മധുകുമാറിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.

Keywords: Airport, Kannur, Kerala, Mattannur, News, Passengers, Whatsapp, Flight, Whatsapp group journey on first birth anniversary of Kannur Airport

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal