» » » » » » » » » അബ്രയിലൂടെ സഞ്ചരിച്ച് ദെയ്‌റ ഗോള്‍ഡ് സൂഖില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ദുബൈ ഭരണാധികാരി

ദുബൈ: (www.kvartha.com 03.09.2019) അബ്രയിലൂടെ സഞ്ചരിച്ച് ദെയ്‌റ ഗോള്‍ഡ് സൂഖില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

തിങ്കളാഴ്ച വൈകിട്ടാണ് ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പരമ്പരാഗത കടത്തുബോട്ടായ അബ്ര ഓടിക്കുന്നവരും മറ്റു യാത്രക്കാരും ദുബൈ ദെയ്‌റ ഗോള്‍ഡ് സൂഖിലുള്ളവരും അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി.


മലയാളികളടക്കമുള്ള വ്യാപാരികളും ജീവനക്കാരും ഏറെയുള്ള ദുബൈയുടെ ആകര്‍ഷണങ്ങളിലൊന്നാണ് ദെയ്‌റ ഗോള്‍ഡ് സൂഖ്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇവിടെ ഷോറൂമുണ്ട്. കൂടാതെ, വിവിധ രാജ്യക്കാരുടെ വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

Watch: Sheikh Mohammed visits Deira Gold Souq, checks abra services,Dubai, News, Gulf, Visit, Social Network, Video, World

ദുബൈ ക്രീക്കിനോട് ചേര്‍ന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഷെയ്ഖ് മുഹമ്മദ് മടങ്ങിയത്. ട്വിറ്ററിലൂടെ പങ്കുവച്ച ഷെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശന വിഡിയോ സോഷ്യല്‍ മീഡിയ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. അത് വൈറലാകുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: Sheikh Mohammed visits Deira Gold Souq, checks abra services,Dubai, News, Gulf, Visit, Social Network, Video, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal