Follow KVARTHA on Google news Follow Us!
ad

ടി ഒ സൂരജ് പല ബിനാമി പേരുകളിലും കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ്; പാലാരിവട്ടം പാലം നിര്‍മാണ വേളയില്‍ മകന്റെ പേരില്‍ വാങ്ങിയത് 3.3കോടിയുടെ ഭൂമി; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒKochi, News, Trending, Corruption, Politics, High Court of Kerala, Vigilance, Kerala,
കൊച്ചി: (www.kvartha.com 30.09.2019) പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ്. പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ സൂരജ് ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്നാണ് വിജിലന്‍സിന്റെ വെളിപ്പെടുത്തല്‍.

ഇതുസംബന്ധിച്ച് വിജിലന്‍സ് ഹൈക്കോടതിയില്‍ പുതുക്കിയ സത്യവാങ്മൂലം നല്‍കി. ടി ഒ സൂരജിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് വിജിലന്‍സിന് ലഭിച്ച തെളിവുകള്‍. ഉദ്യോഗസ്ഥരുടെ അഴിമതിക്ക് കൂടുതല്‍ തെളിവുകളുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

Vigilance files affidavit in High Court in Palarivattom bridge T O Sooraj corruption case, Kochi, News, Trending, Corruption, Politics, High Court of Kerala, Vigilance, Kerala

അതേസമയം മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകള്‍ ശേഖരിക്കുകയാണെന്നും വിജിലന്‍സ് വ്യക്തമാക്കി. മന്ത്രിയുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.

ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരാര്‍ കമ്പനി എം ഡി സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എ ജി എം എം ടി തങ്കച്ചന്‍, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ എന്നിവരുടെ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയതായും വിജിലന്‍സ് ഹൈക്കോടതിിയില്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് അറിയിച്ചു.

അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിഒ സൂരജിന്റെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. 2012-14 കാലഘട്ടത്തില്‍ ടി ഒ സൂരജ് പല ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ല്‍ ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തി.

3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തില്‍ ടി ഒ സൂരജ് സമ്മതിച്ചു എന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

2014 ഓഗസ്റ്റിലാണ് ആര്‍ഡിഎക്സ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങുന്നത്.

അതേസമയം, സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മന്ത്രി ഇറക്കിയ ഉത്തരവില്‍ ഒപ്പുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആഗസ്റ്റ് 30 നാണ് ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഫണ്ട് ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vigilance files affidavit in High Court in Palarivattom bridge T O Sooraj corruption case, Kochi, News, Trending, Corruption, Politics, High Court of Kerala, Vigilance, Kerala.