Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പില്‍ എല്ലാരും നില്‍ക്കട്ട, എന്നിട്ട് കാണാം; അരൂരില്‍ ഷാനിമോളെ നിര്‍ത്തിയത് കാന്തപുരത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളി നടേഷന്‍

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാനെ പ്രഖ്യാപിച്ചതോടെ ഗുരുതര ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ Kerala, Alappuzha, News, By-election, Vellapally Natesan, Kanthapuram A.P.Aboobaker Musliyar, Religion, Congress, Vellappally Nadeshan against Aroor congress candidate
ആലപ്പുഴ: (www.kvartha.com 29.09.2019) നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാനെ പ്രഖ്യാപിച്ചതോടെ ഗുരുതര ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ഷാനിമോളെ നിര്‍ത്തിയത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം.

അരൂരില്‍ തമ്മില്‍ ഭേദം ആരാണെന്ന് നോക്കും. സമുദായ നേതാക്കളല്ല സ്ഥാനാര്‍ഥികെളെ നിശ്ചയിക്കുന്നതെന്ന ഷാനിമോളുടെ പ്രസ്താവന ശരിയാണ്. എന്നാല്‍ ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരം ആണെന്ന് പലരും പറയുന്നതായി കേട്ടു. ഷാനിമോള്‍ക്ക് സഹതാപതരംഗമുണ്ടാവണമെന്നില്ല. സഹതാപം എന്തുമാത്രം നിലനിര്‍ത്താനാകുമെന്ന് കാത്തിരുന്ന് കാണണം. കാര്യങ്ങള്‍ തെളിഞ്ഞുവരട്ടെ. എന്നിട്ട് കൂടുതല്‍ അഭിപ്രായം പറയാം. വെള്ളാപ്പള്ളി പറഞ്ഞു.

അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈഴവ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയില്ലെങ്കിലും രണ്ട് മണ്ഡലത്തിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. എന്നാല്‍ അരൂരില്‍ ഷാനിമോളെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന തന്റെ നിര്‍ദേശം മുന്നണികള്‍ വിലയ്‌ക്കെടുത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എസ്എസ് നോമിനിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അടൂര്‍ പ്രകാശ് കുലംകുത്തി തന്നെയാണെന്നും അയാള്‍ എങ്ങനെ സ്ഥാനാര്‍ഥിയും മന്ത്രിയുമായെന്നും എനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഈഴവര്‍ക്ക് സീറ്റ് കൊടുക്കേണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശിന് ഇരട്ടത്താപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.


Keywords: Kerala, Alappuzha, News, By-election, Vellapally Natesan, Kanthapuram A.P.Aboobaker Musliyar, Religion, Congress, Vellappally Nadeshan against Aroor congress candidate