Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ അവധി ദിനങ്ങളുടെ പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി; ഈ വര്‍ഷത്തെ അവധി ദിനങ്ങള്‍ അറിയാം

യുഎഇയില്‍ ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസാണ് ഞായറാഴ്ച Abu Dhabi, News, Gulf, World, Holidays, Declaration
അബുദാബി: (www.kvartha.com 09.09.2019) യുഎഇയില്‍ ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസാണ് ഞായറാഴ്ച പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കിയത്. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. രാജ്യത്ത് നബി ദിനത്തിന് അവധി ലഭിക്കും.

നേരത്തെ സ്മരണ ദിനമായി പ്രഖ്യാപിച്ചിരുന്നത് ഞായറാഴ്ചയായിരുന്നു. ആ അറിയിപ്പില്‍ നിന്ന് വ്യത്യസ്തമായി സ്മരണദിനം നവംബര്‍ 30 ശനിയാഴ്ചയായിരിക്കും. പരിഷ്‌കരിച്ച അവധി ദിനങ്ങളുടെ പട്ടിക അനുസരിച്ച് നവംബര്‍ 30ന് പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ യുഎഇ ദേശീയ ദിനത്തിനും അവധിയായിരിക്കും.

Abu Dhabi, News, Gulf, World, Holidays, Declaration, UAE amends list of public holidays for 2019

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Holidays, Declaration, UAE amends list of public holidays for 2019