Follow KVARTHA on Google news Follow Us!
ad

റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തി ജമ്മു - ഹിമാചല്‍ അതിര്‍ത്തിയില്‍ ഭൂകമ്പം

റിക്ടര്‍ സ്‌കെയിലില്‍ 5.0, 3.2 എന്നിങ്ങനെ തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 30 മിനിറ്റിനുള്ളില്‍ ജമ്മു കശ്മീര്‍-ഹിമാചല്‍ പ്രദേശിലെ ചമ്പ അതിര്‍ത്തി News, National, India, New Delhi, Earth Quake, Jammu, Himachal Pradesh, Two consecutive Earth Quakes hit J&K, Himachal Border Region
ന്യൂഡല്‍ഹി: (www.kvartha.com 09.08.2019) റിക്ടര്‍ സ്‌കെയിലില്‍ 5.0, 3.2 എന്നിങ്ങനെ തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 30 മിനിറ്റിനുള്ളില്‍ ജമ്മു കശ്മീര്‍-ഹിമാചല്‍ പ്രദേശിലെ ചമ്പ അതിര്‍ത്തി പ്രദേശത്ത് ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഷിലം കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
News, National, India, New Delhi, Earth Quake, Jammu, Himachal Pradesh, Two consecutive Earth Quakes hit J&K, Himachal Border Region

ആദ്യത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.0 ആണ്, 12:10 ന് രേഖപ്പെടുത്തിയത്, രണ്ടാമത്തേത് 12:40 ന് 3.2 രേഖപ്പെടുത്തി. ജമ്മു കശ്മീരിന്റെ അതിര്‍ത്തിയിലുള്ള ചമ്പയിലായിരുന്നു രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം. അപകടമോ വസ്തുവകകള്‍ക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം 32.9 ഡിഗ്രി വടക്കും രേഖാംശ 76 കിഴക്കും 5 കിലോമീറ്റര്‍ ദൂരത്തിലാണ്.

മൂന്ന് ദിവസത്തിനുള്ളില്‍ ചമ്പ ജില്ലയിലെ മൂന്നാമത്തെ ഭൂകമ്പമാണിത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ജില്ലയുടെ സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ചമ്പ ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും ഉയര്‍ന്ന ഭൂകമ്പ സെന്‍സിറ്റീവ് മേഖലയിലാണ് വരുന്നത്.

ഹിമാചല്‍ പ്രദേശിലെ ചമ്പ അതിര്‍ത്തിയില്‍ ഞായറാഴ്ച രാവിലെ 5.30ന് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്നതായി ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Earth Quake, Jammu, Himachal Pradesh, Two consecutive Earth Quakes hit J&K, Himachal Border Region