Follow KVARTHA on Google news Follow Us!
ad

മണിക്കൂറുകളോളമുള്ള വിമാനയാത്രയ്ക്കിടെ ഭാര്യയ്ക്ക് സ്വസ്ഥമായുറങ്ങാന്‍ ഭര്‍ത്താവ് ചെയ്ത സാഹസം നോക്കണേ: ചിത്രങ്ങള്‍ പുറത്ത്

നീണ്ട വിമാനയാത്രയ്ക്കിടെ ഭാര്യയ്ക്ക് സ്വസ്ഥമായുറങ്ങാന്‍ ഭര്‍ത്താവ്Flight, News, Passenger, Humor, Twitter, National,
(www.kvartha.com 10.09.2019) നീണ്ട വിമാനയാത്രയ്ക്കിടെ ഭാര്യയ്ക്ക് സ്വസ്ഥമായുറങ്ങാന്‍ ഭര്‍ത്താവ് ചെയ്ത ത്യാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആറ് മണിക്കൂറോളമാണ് ഭാര്യയുടെ സുഖനിദ്രയ്ക്കായി ഈ സ്‌നേഹമുള്ള ഭര്‍ത്താവ് വിമാനത്തില്‍ എഴുന്നേറ്റ് നിന്നുകൊണ്ട് പരിചരണം നടത്തിയത്. വെള്ളിയാഴ്ചയാണ് സീറ്റില്‍ കിടന്നുറങ്ങുന്ന ഭാര്യയുടെ തൊട്ടടുത്തായി സീറ്റുകളില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വന്നത്.

വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങള്‍ വൈറലായി. അന്‍പതിനോടടുത്ത് പ്രായം വരുന്നയാളാണ് ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ പ്രണയമെന്ന പേരിലാണ് ചിത്രം ഷെയര്‍ ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള വാക് പോര് രൂക്ഷമായി. ചിത്രത്തിന് താഴെ പല കമന്റുകളും വന്നു. ഭാര്യക്ക് ഭര്‍ത്താവിന്റെ മടിയില്‍ കിടന്ന് ഉറങ്ങാമായിരുന്നില്ലേയെന്ന ചോദ്യത്തോടെയാണ് ഇതിനെ പിന്‍തുണച്ചും എതിര്‍ത്തും നിരവധിപ്പേര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

Twitter Is Shook After Man Stands On Flight For Six Hours So Wife Can Lie Down, Flight, News, Passenger, Humor, Twitter, National

ടൈറ്റാനിക്കിലെ ജാക്കിനേയും റോസിനേയും പോലെയാണ് ഈ ദമ്പതികള്‍ എന്നായിരുന്നു ചിലരുടെ കമന്റ്. എന്നാല്‍ സ്വാര്‍ത്ഥയാണ് ആ ഭാര്യയെന്നാണ് മറ്റ് ചിലരുടെ പ്രതികരണം. അതിനിടെ മണിക്കൂറുകളോളം ഭര്‍ത്താവിനെ വിമാനത്തില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അനുവദിച്ച വിമാന ജീവനക്കാരെയും ചിലര്‍ പഴിക്കുന്നുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Twitter Is Shook After Man Stands On Flight For Six Hours So Wife Can Lie Down, Flight, News, Passenger, Humor, Twitter, National.