Follow KVARTHA on Google news Follow Us!
ad

ആണവായുധം പ്രയോഗിക്കുമെന്ന് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍; ഫലം ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ്; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2,050 തവണ

കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി New Delhi, News, Politics, Trending, Pakistan, attack, Imran Khan, National,
ന്യൂഡല്‍ഹി: (www.kvartha.com 15.09.2019) കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്ഥാന് ജയസാധ്യത കുറവാണ്. അത്തരമൊരു സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആണവായുധം കൈവശമുള്ള പാകിസ്ഥാന്‍ അന്തിമപോരാട്ടത്തിനു നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം ഭീകരമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പു നല്‍കി.

അതിനിടെ ഈ വര്‍ഷം 2,050 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ആക്രമണത്തില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ജമ്മുകശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നു പാകിസ്ഥാന്‍ യുഎന്നില്‍ ആരോപിച്ചതിനു പിന്നാലെയാണ് ഇന്ത്യ കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലും തദ്ദേശീയര്‍ കൊല്ലപ്പെടുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

There is a possibility of war between India & Pak: Imran Khan's nuclear threat, New Delhi, News, Politics, Trending, Pakistan, Attack, Imran Khan, National

മാത്രമല്ല, ഭീകരര്‍ക്കു നുഴഞ്ഞു കയറാന്‍ പാകിസ്ഥാന്‍ സൗകര്യം ഒരുക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നു പലവട്ടം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ചെവികൊള്ളാതെയാണ് വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടാകുന്നത്. എന്നാല്‍ ഇന്ത്യ പരമാവധി സംയമനം പാലിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: There is a possibility of war between India & Pak: Imran Khan's nuclear threat, New Delhi, News, Politics, Trending, Pakistan, Attack, Imran Khan, National.