Follow KVARTHA on Google news Follow Us!
ad

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനോട് തനിക്ക് വെറുപ്പാണെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്

ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനോട് തനിക്ക് വെറുപ്പാണെന്ന് Thiruvananthapuram, News, Sports, Cricket, Chennai Super Kings, Media, National,
തിരുവനന്തപുരം: (www.kvartha.com 30.09.2019) ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനോട് തനിക്ക് വെറുപ്പാണെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. എന്നാല്‍ എം എസ് ധോണിയും എന്‍ ശ്രീനിവാസനും ചെന്നൈ ടീമിന്റെ ഭാഗമായതുകൊണ്ടല്ല, മറിച്ച് മഞ്ഞനിറം ഇഷ്ടമല്ലാത്തതുകൊണ്ടാണ് സി എസ് കെയെ വെറുക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

മഞ്ഞ ജഴ്സിയില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ ടീമിനോടും തനിക്ക് വെറുപ്പാണ്. അതുകൊണ്ടാണ് ഓസ്ട്രേലിയക്കും ചെന്നൈക്കും എതിരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുള്ളതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

 S Sreesanth reveals his hatred for Chennai Super Kings, Thiruvananthapuram, News, Sports, Cricket, Chennai Super Kings, Media, National.

അതേസമയം രാജസ്ഥാന്‍ റോയല്‍സില്‍ പരിശീലകരായിരുന്ന പാഡി അപ്ടണെയും രാഹുല്‍ ദ്രാവിഡിനെയും അധിക്ഷേപിച്ചെന്ന ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വിശദീകരിച്ചു. ഐപിഎല്ലില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മലയാളി താരം ശ്രീശാന്ത് 40 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: S Sreesanth reveals his hatred for Chennai Super Kings, Thiruvananthapuram, News, Sports, Cricket, Chennai Super Kings, Media, National.