Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ ദീര്‍ഘകാല നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ; ചെലവിടുന്നത് ഊര്‍ജം, എണ്ണശുദ്ധീകരണം, പെട്രോ കെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതുക്കള്‍, ഖനനം എന്നീ മേഖലകളില്‍

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപം നടIndia, National, News, Saudi Arabia, Dollar, New Delhi, Investment, World, Saudi Says Considering Long-Term Investments Worth $100 Billion In India
ന്യൂഡല്‍ഹി: (www.kvartha.com 29.09.2019) ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുകയെന്ന ലക്ഷ്യത്തോടെ 10,000 കോടി ഡോളറിന്റെ നിക്ഷേപപദ്ധതിയാണ് സൗദി മുന്നോട്ടുവെക്കുന്നത്. ഊര്‍ജം, എണ്ണശുദ്ധീകരണം, പെട്രോ കെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതുക്കള്‍, ഖനനം എന്നീ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക.

ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താന്‍ അനുയോജ്യമായ ഇടമാണെന്നും എണ്ണ - വാതക - ഖനന മേഖലകളില്‍ ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമാണ് സൗദി കാംക്ഷിക്കുന്നതെന്നും മുഹമ്മദ് അല്‍ സാതി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ്അല്‍ സാതി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 3,400 കോടി ഡോളറില്‍ നിന്ന് ഉയരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളില്‍ സൗദി നിക്ഷേപം നടത്തുന്നത്. ഇന്ത്യന്‍ എണ്ണക്കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയം തമ്മിലുണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണ്. ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാന്‍ സാധിക്കുന്ന 40 അവസരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: India, National, News, Saudi Arabia, Dollar, New Delhi, Investment, World, Saudi Says Considering Long-Term Investments Worth $100 Billion In India