Follow KVARTHA on Google news Follow Us!
ad

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്, പൊതുസ്ഥലങ്ങളില്‍ വെച്ച് ചുംബിച്ചാലും പിടിവീഴും; സൗദിയില്‍ ഈ നിയമം ലംഘിച്ചാല്‍ വിദേശ വിനോദസഞ്ചാരികളാണെങ്കില്‍ പോലും കനത്ത പിഴയീടാക്കും

വസ്ത്രധാരണ നിയമം കര്‍ശനമാക്കി സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും Saudi Arabia, News, World, Gulf, dress, Saudi Arabia sets rules for public conduct
റിയാദ്: (www.kvartha.com 29.09.2019) വസ്ത്രധാരണ നിയമം കര്‍ശനമാക്കി സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും പൊതുസ്ഥലങ്ങളില്‍ വെച്ച് ചുംബിക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിച്ചാല്‍ വിദേശികളായ വിനോദസഞ്ചാരികളാണെങ്കില്‍ പോലും കനത്ത പിഴയീടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വിദേശവനിതകള്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അവര്‍ പര്‍ദ ധരിക്കേണ്ടതില്ല.

വിദേശികള്‍ക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്. പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങള്‍ സംബന്ധിച്ചും സൗദി ആഭ്യന്തരമന്ത്രാലയം പറയുന്നുണ്ട്. എന്നാല്‍ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളില്‍ വെച്ച് സ്‌നേഹപ്രകടനങ്ങള്‍ പാടില്ല, മാന്യമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം എന്നിവയാണ് സൗദിയുടെ പ്രസ്താവനയില്‍ പറയുന്നത്.

ആദ്യമായാണ് സൗദി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യുന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ - വിസാ സൗകര്യം പ്രയോജനപ്പെടുത്താം.


Keywords: Saudi Arabia, News, World, Gulf, dress, Saudi Arabia sets rules for public conduct