» » » » » » » » » പ്രളയം തകര്‍ത്ത കുടക് ജില്ലയിലേക്ക് ഇനി സഹായം വേണ്ടെന്ന് നാട്ടുകാര്‍; വേണ്ടത് വീടുകള്‍ മാത്രം; അനര്‍ഹര്‍ ഇപ്പോഴും സഹായം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ഥന നടത്തുന്നതായും ആരോപണം; അനധികൃതമായി കൂടുതല്‍ പേര്‍ കുടിയേറിപ്പാര്‍ക്കുന്നതായും പരാതി

കാസര്‍കോട്: (www.kvartha.com 13.09.2019) പ്രളയം തകര്‍ത്ത കുടക്് ജില്ലയിലേക്ക് ഇനി സഹായം വേണ്ടെന്ന് നാട്ടുകാര്‍. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോടാണ് നാട്ടുകാര്‍ ഈ അഭ്യര്‍ഥന നടത്തിയത്.


അനര്‍ഹര്‍ ഇപ്പോഴും സഹായം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ഥന നടത്തുന്നതായും ഇവര്‍ ആരോപിച്ചു. ഇനി ആവശ്യമുള്ളത് പ്രളയം തകര്‍ത്ത ചിലര്‍ക്ക് വീടുണ്ടാക്കുക എന്നതാണ്. കര്‍ണാടക സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടുണ്ട്.


കുടക് ജില്ലയില്‍പെട്ട നാപോക്, ചെറിയപറമ്പ് നിവാസികളായ പി എ മുഹമ്മദ്, കെ എ ഹാരിസ്, പി എ ഹാഷിം, എം എസ് നയാസ്, കെ എ അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് അനധികൃതമായി സര്‍ക്കാര്‍ സ്ഥലത്ത് കുടിയേറിപ്പാര്‍ത്തവര്‍ ഇപ്പോഴും സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നതായി ആക്ഷേപമുന്നയിച്ചിരിക്കുന്നത്.

കുടകിലെ സിദ്ധാപുര, കരടിഗോഡ്, കൊണ്ടങ്കേരി, ബേത്രി പ്രദേശങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചത്. കേരളത്തില്‍നിന്ന് പ്രത്യേകിച്ച്, കാസര്‍കോട് ജില്ലയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചത്. അവശ്യവസ്തുക്കളെല്ലാം വലിയ തോതിലാണ് ലഭിച്ചത്. ഇനി അതിന്റെ ആവശ്യമില്ല. എന്നിട്ടും പലരും ഇപ്പോഴും സഹായം അഭ്യര്‍ഥിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

ഓരോ വര്‍ഷവും മഴക്കാലത്ത് പുഴയുടെ തീരത്ത് വെള്ളം കയറുന്നത് പതിവാണ്. എന്നിട്ടും ഇവിടെ ഷെഡ് കെട്ടി 20ഓളം കുടുംബങ്ങള്‍ താമസിച്ചുവരികയാണ്. ഇവരോട് ഇവിടെനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ പലതവണ നോട്ടീസ് നല്‍കിയെങ്കിലും ഇവിടെനിന്നും മാറാന്‍ ആരും തയാറാകുന്നില്ല. ഇതിനിടയിലാണ് ഇപ്പോള്‍ 70ഓളം കുടുംബങ്ങള്‍ സഹായം മോഹിച്ച് ഇവിടെ കുടിയേറിപ്പാര്‍ത്തിരിക്കുന്നത്.

ചില ഏജന്റുമാര്‍ ഇവര്‍ക്കുവേണ്ടി കേരളത്തില്‍നിന്നും വ്യാപകമായി സഹായം കൈപ്പറ്റുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

കുടിയേറിയ സ്ഥലത്ത് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനോ മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ സര്‍ക്കാറിന് തടസ്സങ്ങളുണ്ട്. ഇത് മുതലാക്കി വൈദ്യുതി പോലും ലഭിച്ചിട്ടില്ലെന്നും വലിയ കഷ്ടത്തിലാണ് ജനങ്ങള്‍ കഴിയുന്നതെന്നും ശൗച്യാലയം പോലുമില്ലെന്നുമുള്ള രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി ഏജന്റുമാര്‍ സഹായം ആവശ്യപ്പെടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Residents of Kodagu want to stop sending kits to the Kodagu district Charity, Flood, Journalist, kasaragod, Kerala, News, Video.  

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal