Follow KVARTHA on Google news Follow Us!
ad

പ്രതിസന്ധികളില്‍ നിന്നും കുതിച്ചുയര്‍ന്ന് ജനത; ഓണത്തിന് റെക്കോര്‍ഡ് വിറ്റുവരവ്

വടക്കന്‍ കേരളത്തിലെ മില്‍മയെന്നു അറിയപ്പെടുന്ന പയ്യന്നൂര്‍ വെള്ളൂരിലെ ജനതാപാലിന് ഓണത്തിന് Kerala, News, Kannur, Onam, Record, Payyannur, Ice cream, Tamilnadu, Diary, society, Milk, Record sale for Janatha Milk during Onam
കണ്ണൂര്‍: (www.kvartha.com 12.09.2019) വടക്കന്‍ കേരളത്തിലെ മില്‍മയെന്നു അറിയപ്പെടുന്ന പയ്യന്നൂര്‍ വെള്ളൂരിലെ ജനതാപാലിന് ഓണത്തിന് വിറ്റുവരവ് സര്‍വകാല റെക്കോര്‍ഡ്. നേരത്തെ ഓണക്കാലത്ത് 62,000 ലിറ്റര്‍ പാല്‍ വിറ്റുവരുന്ന ജനത ഇക്കുറിയത് 74,000 മാക്കി ഉയര്‍ത്തി. ഇതോടൊപ്പം ഐസ്‌ക്രീമടക്കമുള്ള മറ്റു പാലുല്‍പ്പന്നങ്ങളും മാര്‍ക്കറ്റിലിറക്കാനുള്ള തയാറെടുപ്പിലാണ് ജനതാ ചാരിറ്റബിള്‍ സൊസൈറ്റി.

രണ്ടാഴ്ച മുമ്പ് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും മായം കലര്‍ന്നപാല്‍ പിടികൂടിയ സംഭവത്തില്‍ ജനതയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഓണക്കാലത്ത്് പതിവുപോലെ അധികപാല്‍ ഓര്‍ഡര്‍ ചെയ്ത ഏജന്‍സിയാണ് മറ്റു വിതരണക്കാരന്് ഓര്‍ഡര്‍ ഏല്‍പ്പിച്ചു കൊടുത്തു ജനതയെ വെട്ടിലാക്കിയത്. എന്നാല്‍ പുറമേ കൊണ്ടുവരുന്ന പാല്‍ ജനതയിലെ അത്യാധുനിക ഗുണപരിശോധന ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാറൂള്ളൂവെന്നാണ് ജനത ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ടി ശ്രീജിത്ത് പറഞ്ഞത്.

 Kerala, News, Kannur, Onam, Record, Payyannur, Ice cream, Tamilnadu, Diary, society


സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് ജനത. കഴിഞ്ഞ നാല്‍പതുവര്‍ഷമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ജനതയുടെ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാല്‍ പിടികൂടിയ സംഭവം രാഷ്ട്രീയയുദ്ധമായി മാറുകയും ജനതയുടെ ഓഫിസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതേസമയം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും ജനതയുടെ പാല്‍ സംഭരണകേന്ദ്രത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ജനതയുടെ പാക്കറ്റ് പാലുകള്‍ ഓണക്കാലത്ത് വില്‍പനകേന്ദ്രങ്ങളില്‍ നിന്നും സാമ്പിളെടുത്തു പരിശോധിക്കുകയും ഗുണനിലവാരമുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു. ഓണം, വിഷു, ക്രിസ്തുമസ്, റമദാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ സൊസൈറ്റി പ്രാദേശികമായി ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന പാലിനു പുറമെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഒരു ഡയറിയുമായി ചേര്‍ന്ന് ഒരു ചില്ലിംഗ് യൂണിറ്റ് ആരംഭിക്കുകയും അവിടെയുള്ള കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിച്ച് ചില്ലിംഗ് യൂണിറ്റിലെത്തിച്ച് ടാങ്കറില്‍ കൊണ്ടുവരികയുമാണ് ചെയ്യുന്നതെന്നും സൊസൈറ്റി സെക്രട്ടറി ടി ശ്രീജിത്ത് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്കു പെന്‍ഷന്‍, സൗജന്യ ചികിത്സ തുടങ്ങി ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനതയുമായി ബന്ധപ്പെട്ട് മൂവായിരത്തിലേറെപ്പേര്‍ ജീവിക്കുന്നുണ്ട്.

Keywords: Kerala, News, Kannur, Onam, Record, Payyannur, Ice cream, Tamilnadu, Diary, society, Milk, Record sale for Janatha Milk during Onam