Follow KVARTHA on Google news Follow Us!
ad

നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷിയായ ബ്രിട്ടീഷ് പാലങ്ങള്‍ വിസ്മൃതിയിലേക്ക്, 54 കിലോ മീറ്ററിനിടെയുള്ള 7 പാലങ്ങള്‍ പുതുക്കിപ്പണിയുന്നു

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഏഴ് പാലങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം മാത്രം. തലശ്ശേരി - കുടക് റോഡിലെ പാലങ്ങളാണ് ഓര്‍മയിലൊതുങ്ങുന്നത്. തലശ്ശേരി - വളവുപാKerala, Kannur, News, Britain, Thalassery, Reconstruction of 7 British bridges
കണ്ണൂര്‍: (www.kvartha.com 29.09.2019) ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഏഴ് പാലങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം മാത്രം. തലശ്ശേരി - കുടക് റോഡിലെ പാലങ്ങളാണ് ഓര്‍മയിലൊതുങ്ങുന്നത്. തലശ്ശേരി - വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി തലശ്ശേരി മുതല്‍ കൂട്ടുപുഴ വരെയുള്ള 54 കിലോമീറ്ററിനിടെയുള്ള ഏഴ് പാലങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്.

എരഞ്ഞോളി, മെരുവമ്പായി, കരേറ്റ, കള റോഡ്, ഉളിയില്‍, കൂട്ടുപുഴ എന്നീ പാലങ്ങളാണ് ബ്രിട്ടീഷുകാരുടെ കാലത്ത് പണിതത്. 1924, 1933, 1936 എന്നീ വര്‍ഷങ്ങളിലാണ് പാലം നിര്‍മിച്ചത്. മൂന്നര മീറ്റര്‍ വീതിയുള്ള റോഡുള്ള ആ കാലത്ത് ഇന്നത്തെ വോള്‍വോ ബസുകള്‍ക്ക് കടന്നുപോവാന്‍ കഴിയുന്ന തരത്തിലാണ് പാലങ്ങള്‍ നിര്‍മിച്ചത്. സുഗന്ധദ്രവ്യങ്ങള്‍ വിളയുന്ന പ്രകൃതി രമണീയമായ കുടകുമായി ബ്രിട്ടീഷുകാരുടെ ബന്ധമാണ് പാലം നിര്‍മിക്കാന്‍ കാരണമായത്.

നിലവില്‍ മെരുവമ്പായി, കള റോഡ്, ഉളിയില്‍ പാലങ്ങള്‍ പൂര്‍ത്തീകരിച്ച് വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു. കരേറ്റ പാലത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തിയാണ് നടത്തേണ്ടത്. എരഞ്ഞോളി, ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മാണം ഇനി പൂര്‍ത്തീകരിക്കണം. അടുത്ത വര്‍ഷത്തോടെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവും.




Keywords: Kerala, Kannur, News, Britain, Thalassery, Reconstruction of 7 British bridges