Follow KVARTHA on Google news Follow Us!
ad

മൂന്നാമൂഴം; ഇത്തവണ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് രവീശതന്ത്രി കുണ്ടാര്‍

ഇത്തവണ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍. മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് Kerala, News, Trending, By-election, Raveesha thanthri Kundar about election
കാസര്‍കോട്: (www.kvartha.com 30/09/2019)  ഇത്തവണ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍. മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ എന്‍ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തനിക്ക് മൂന്നാമൂഴമാണ്. 2016 ല്‍ മുസ്ലിം ലീഗിലെ എന്‍ എ നെല്ലിക്കുന്നിനോട് 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രവീശതന്ത്രിയുടെ കന്നി മത്സരത്തില്‍ പരാജയം. പിന്നീട് ഈ വര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമായിരുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ വോട്ടര്‍മാര്‍ തന്നെ കൈവെടിയില്ലെന്നും അവര്‍ മികച്ച ഭൂരിപക്ഷത്തോടെ ബി ജെ പിയെ നിയമസഭയിലേക്കയക്കുമെന്നു സ്ഥാനാര്‍ത്ഥി പറഞ്ഞു.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി കെ പദ്മനാഭന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി ജെ പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി പ്രസിഡന്റ് സതീഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, ബി ജെ പി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ബി ജെ പി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. രമേശ്, എ. വേലായുധന്‍, കെ. രവീശ തന്ത്രി, ബി. രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, News, Trending, By-election, Raveesha thanthri Kundar about election