ഗാന്ധിനഗര്‍: (www.kvartha.com 17.09.2019) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയ മോദി ചൊവ്വാഴ്ച രാവിലെ കെവാദിയ ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയുടെ 69-ാം പിറന്നാളാണ് സെപ്തംബര്‍ 17 ന്.
നര്‍മദാ നദിയില്‍ നിര്‍മിച്ച ഏകതാ പ്രതിമയും കെവാദിയയിലെ ജംഗിള്‍ സഫാരി ടൂറിസ്റ്റ് പാര്‍ക്കും മോദി ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു. ഗാന്ധിനഗറില്‍ നിന്ന് വിമാനമാര്‍ഗമാണ് നര്‍മദാ ജില്ലയിലെ കെവാദിയയില്‍ പ്രധാനമന്ത്രിയെത്തിയത്.
നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റേത് ഉള്‍പ്പെടെയുള്ള മേഖലയിലെ വിവിധനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തും. ഉദ്യാനത്തിലെത്തിയ പ്രധാനമന്ത്രി ചിത്രലഭങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Gujarath, PM, Narendra Modi, Birthday, Butterflies, Garden, Flight, PM Modi on His 69th Birthday at Butterfly Garden
#WATCH Prime Minister Narendra Modi at the Butterfly Garden in Kevadiya, Gujarat. pic.twitter.com/iziHRcMJVq— ANI (@ANI) September 17, 2019