Follow KVARTHA on Google news Follow Us!
ad

വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു; സെപ്തംബര്‍ 18 മുതല്‍ അപേക്ഷിക്കാം

വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 മുതല്‍ അപേക്ഷിക്കാം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായിKochi, News, Kerala, Photo, Competition, Lifestyle & Fashion
കൊച്ചി: (www.kvartha.com 18.09.2019) വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 മുതല്‍ അപേക്ഷിക്കാം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം-വന്യജീവി വകുപ്പാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

സെപ്തംബര്‍ 18ന് രാവിലെ 10 മണി മുതല്‍ സെപ്തംബര്‍ 30ന് വൈകിട്ട് 5 മണി വരെ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

Kochi, News, Kerala, Photo, Competition, Lifestyle & Fashion, Photography competition; Application invited

കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച ഫോട്ടോകളായിരിക്കണം മത്സരത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. നീളം കൂടിയ വശത്ത് 3,000 പിക്സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Photo, Competition, Lifestyle & Fashion, Photography competition; Application invited