Follow KVARTHA on Google news Follow Us!
ad

പെരിയ ഇരട്ടക്കൊല: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി, ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണം News, Kochi, Kerala, Investigates, High Court, Crime Branch, CPM, Murder case,
കൊച്ചി:(www.kvartha.com 30/09/2019) കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

News, Kochi, Kerala, Investigates, High Court, Crime Branch, CPM, Murder case, Periya twin murder case: Investigation to CBI

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം വിശ്വാസ്യത ഇല്ലാത്തതാണെന്നും സാക്ഷികളേക്കാള്‍ കണക്കിലെടുത്തത് പ്രതികളുടെ മൊഴിയാണെന്നും കോടതി നിരീക്ഷിച്ചു.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും പിതാക്കന്മാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ സിപിഎമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kochi, Kerala, Investigates, High Court, Crime Branch, CPM, Murder case, Periya twin murder case: Investigation to CBI