Follow KVARTHA on Google news Follow Us!
ad

യു ഡി എഫ് സ്ഥാനാര്‍ത്ഥി നിഷയുടെ വീട്ടിലെ അടുക്കളക്കാരന്‍; പി സി ജോര്‍ജ്

ജോസ് ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം By-election, Trending, Politics, Criticism, Kerala,
പാലാ : (www.kvartha.com 06.09.2019) ജോസ് ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ് . കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് അവരുടെ സ്ഥാനാര്‍ത്ഥി ജോസ് ടോമെന്നും മറ്റുള്ളവരെ പേടിയുള്ളതുകൊണ്ടാണ് നിഷയുടെ വേലക്കാരനെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പി സി ജോര്‍ജ് പരിഹസിച്ചു.

ഇതിനിടെ, പി ജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യില്‍ ലേഖനം വന്നിരുന്നു. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴി വിലക്കി നില്‍ക്കുകയാണെന്നാണ് മുഖപത്രത്തില്‍ പറയുന്നത്.

P C George criticized Tom Jose, By-election, Trending, Politics, Criticism, Kerala

എന്നാല്‍, പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്നും ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നുമായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. കെ എം മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല. ഇതുകൊണ്ടൊന്നും താന്‍ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് അവര്‍ ആലോചിക്കണമെന്നും ജോസഫ് അഭിപ്രായപ്പെട്ടു. അതേസമയം, അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമാക്കാനില്ലെന്നും പ്രതിച്ഛായയിലെ ലേഖനം പാര്‍ട്ടി നിലപാടല്ലെന്നും ലേഖനമെഴുതിയ ആളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P C George criticized Tom Jose, By-election, Trending, Politics, Criticism, Kerala.