Follow KVARTHA on Google news Follow Us!
ad

വിഷപ്പാമ്പുകളെ അതിര്‍ത്തി കടത്തി മോദിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായികയ്‌ക്കെതിരെ നടപടി

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി News, Islamabad, Pakistan, Social Network, Prime Minister, Narendra Modi, Singer,
ഇസ്ലാമാബാദ്:(www.kvartha.com 16/09/2019) സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പിഴ ശിക്ഷ. വിഷപ്പാമ്പുകളെ അതിര്‍ത്തി കടത്തി ഇന്ത്യയിലേക്ക് വിടുമെന്ന് ഭീഷണി മുഴക്കിയ പോപ് ഗായിക റാബി പിര്‍സാദയ്‌ക്കെതിരെയാണ് പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പ് നടപടിയടുത്തത്.

News, Islamabad, Pakistan, Social Network, Prime Minister, Narendra Modi, Singer,   Pak singer in trouble over video threatening PM Modi with reptiles


പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങളിലൊന്ന് എന്ന തലക്കെട്ടോടു കൂടിയാണ് പാമ്പുകളും മുതലകളും ഒപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. മോദി ജമ്മു കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ വിഷപാമ്പുകള്‍ ആക്രമിക്കുമെന്ന് ഗായിക വീഡിയോയില്‍ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പിര്‍സാദ രംഗത്തെത്തിയത്.

പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വെച്ചതിനാണ് റാബിക്കെതിരെ നടപടിയെടുത്തത്. പിഴയൊടുക്കാനാണ് വകുപ്പ് റാബിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്. അതേസമയം പാമ്പുകളും മുതലകളും തന്റേതല്ലെന്നും വീഡിയോ ചിത്രീകരിക്കുന്നതിനായി വാടകയ്ക്ക് എടുത്തതാണെന്നുമാണ് ഗായികയുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Islamabad, Pakistan, Social Network, Prime Minister, Narendra Modi, Singer,
Pak singer in trouble over video threatening PM Modi with reptiles