Follow KVARTHA on Google news Follow Us!
ad

ഇനി ഒളിച്ചുകളിക്കില്ല; വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന് ഏറ്റുമുട്ടാന്‍ തയ്യാര്‍; അത് ആകാശം വഴിയോ ഭൂമിയിലൂടെയോ ഏതു വഴിയും ആകാം; പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്

പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവിNew Delhi, News, Politics, Trending, Pakistan, Media, Report, National,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2019) പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഇനി ഒളിച്ചുകളിക്കില്ലെന്നും വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും. ചിലപ്പോള്‍ രണ്ട് വഴിയും തെരഞ്ഞെടുക്കും' എന്നായിരുന്നു കരസേനാ മേധാവി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.

പാകിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്ഥാന്റെ വാദത്തെ അന്താരാഷ്ട്ര സമൂഹം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.


ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കരസേനാ മേധാവി അത്തരം നീക്കങ്ങള്‍ വിജയകരമായി സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും അറിയിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തങ്ങളുടെ നന്മക്കാണെന്ന് ഇപ്പോള്‍ അവിടെയുള്ള ഒരുപാട് ആളുകള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് പാകിസ്ഥാനെന്നും ജമ്മു കശ്മീരില്‍ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നുവെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി നിഴല്‍ യുദ്ധം നടത്താനാണ് പാക് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാകിസ്ഥാനിലെ ബാലാകോട്ടില്‍ വീണ്ടും തുറന്ന ജയ്‌ഷെ ഭീകര ക്യാമ്പില്‍ അഞ്ഞൂറോളം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ കരസേനാ മേധാവി സ്ഥിരീകരിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി നേരത്തേ നടത്തിയ മിന്നലാക്രമണത്തേക്കാള്‍ കനത്തതാകുമെന്നും ഇന്ത്യന്‍ ആക്രമണത്തില്‍ പാക് ഭീകരക്യാമ്പ് തകര്‍ന്നിരുന്നുവെന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവവികാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇനിയൊരു ബാലാകോട്ട് ആക്രമണം ആവര്‍ത്തിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരിക്കല്‍ ചെയ്തത് ആവര്‍ത്തിക്കുന്നത് എന്തിനാണ്? നേരത്തേ നമ്മള്‍ വേറൊന്നാണ് ചെയ്തതെന്നും പിന്നീട് മിന്നലാക്രമണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്ത്യയ്ക്ക് ഇനിയും എന്തെല്ലാം ചെയ്യാനാകുമെന്ന് പാകിസ്ഥാന്‍ ഊഹിക്കട്ടെ എന്നായിരുന്നു കരസേനാ മേധാവിയുടെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'No More Hide & Seek': Army Chief Says Will Cross LoC if Needed, Slams Pakistan for 'Proxy War' Against India, New Delhi, News, Politics, Trending, Pakistan, Media, Report, National.