» » » » » » » » » » » » നാഗനൃത്തത്തിനിടെ തല നിലത്തിടിച്ച് ചാടാന്‍ ശ്രമിച്ച യുവാവിന് തറയില്‍ തലയിടിച്ച് ദാരുണാന്ത്യം

ഭോപ്പാല്‍: (www.kvartha.com 15.09.2019) നാഗനൃത്തത്തിനിടെ തല നിലത്തിടിച്ച് ചാടാന്‍ ശ്രമിച്ച യുവാവിന് തറയില്‍ തലയിടിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാ(32)ണ് നൃത്തത്തിനിടെ ദാരുണമായി മരിച്ചത്. ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു ദുരന്തം.

നാഗനൃത്തത്തില്‍ ഗ്രാമവാസികളെല്ലാം പങ്കെടുത്തിരുന്നു. ഇതിനിടെ സാരി ധരിച്ചെത്തിയ ഒരു യുവാവ് നൃത്തം ചെയ്യാന്‍ തുടങ്ങി. ഇതോടെ തന്റെ തൂവാല ഉപയോഗിച്ച് ഗുരുചരണും നൃത്തം ചെയ്തു തുടങ്ങി. മറ്റുള്ളവര്‍ പിന്തുണച്ചതോടെ നൃത്തത്തിന്റെ ചുവടിലും മാറ്റം വന്നു. ആദ്യം തലനിലത്തുകുത്തി ചാടിയ ഗുരുചരണ്‍ തൊട്ടുപിന്നാലെ വീണ്ടും സമാനരീതിയില്‍ ചാടാനുള്ള ശ്രമത്തിനിടെ തല നിലത്തിടിക്കുകയായിരുന്നു.

'Nagin' Dance Turns Fatal, Man Dies after Tumbling to Floor at Ganesh Immersion in Madhya Pradesh, Bhoppal, News, Local-News, Dead, Dance, Police, hospital, Injured, National, Video

ഇതോടെ ബോധരഹിതനായി കിടന്ന ഗുരുചരണിനെ സുഹൃത്തുക്കള്‍ തട്ടിയുണര്‍ത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അപകടമുണ്ടായ ഉടന്‍തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

അടുത്തിടെ ഒരു വാഹനാപകടത്തില്‍ ഗുരുചരണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പിതാവ് പറഞ്ഞു. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് പൂര്‍ണമായും പരിക്ക് ഭേദമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസും അറിയിച്ചു.

സ്ഥലത്തെ ഒരു ഫോട്ടോ ഗ്രാഫര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയ നാഗനൃത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Nagin' Dance Turns Fatal, Man Dies after Tumbling to Floor at Ganesh Immersion in Madhya Pradesh, Bhoppal, News, Local-News, Dead, Dance, Police, hospital, Injured, National, Video.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal