Follow KVARTHA on Google news Follow Us!
ad

5വയസുകാരിയുടെ മൃതദേഹം ക്ലോസറ്റില്‍ തള്ളി; മാതാവ് അറസ്റ്റില്‍

അഞ്ചു വയസുകാരിയുടെ മൃതദേഹം ക്ലോസറ്റില്‍ തള്ളിയ മാതാവ് അറസ്റ്റില്‍Arrested, News, Dead Body, Police, Daughter, America, World,
ഹൂസ്റ്റണ്‍: (www.kvartha.com 05.09.2019) അഞ്ചു വയസുകാരിയുടെ മൃതദേഹം ക്ലോസറ്റില്‍ തള്ളിയ മാതാവ് അറസ്റ്റില്‍. 27കാരിയായ പ്രിസില്ല സിക്കോള്‍ ആണ് അറസ്റ്റിലായത്. സെയ്‌റ പാറ്റിനോ എന്ന കുട്ടിയുടെ മൃതദേഹം ദിവസങ്ങളോളം വീടിനകത്തെ ക്ലോസെറ്റില്‍ ചാക്കില്‍ പൊതിഞ്ഞുവച്ച കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ചയാണു ചീഞ്ഞ് അഴുകി തുടങ്ങിയ മൃതദേഹം ഇവരുടെ ഹൂസ്റ്റണിലുള്ള വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കൊച്ചുമകളെ അന്വേഷിച്ചു വീട്ടിലെത്തിയ പ്രിസില്ലയുടെ മാതാപിതാക്കള്‍ വീടിനകത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അതേകുറിച്ചു ചോദിച്ചു. അപ്പോഴാണ് യാതൊരു സങ്കോചവും കൂടാതെ മകള്‍ മരിച്ച വിവരം ഇവര്‍ മാതാപിതാക്കളെ അറിയിച്ചത്.

Mom arrested in connection to 5-year-old's body found decaying in hidden closet, Arrested, News, Dead Body, Police, Daughter, America, World

അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ടോയ്ലറ്റ് ക്ലീനിങ്ങ് ലിക്വിഡ് കുടിച്ചാണു കുട്ടി മരിച്ചതെന്നും, ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിനെ വിവരം അറിയിക്കാതിരുന്നത് ഭയം കൊണ്ടാണെ ന്നും പ്രിസില്ല പോലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 27 ന് ആണു കുട്ടി മരിച്ചത്. മരിച്ചതിനു ശേഷം ശരീരം ബ്ലാങ്കറ്റില്‍ പൊതിഞ്ഞു ക്ലോസറ്റില്‍ വയ്ക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

അതേസമയം കുട്ടി എങ്ങനെ മരിച്ചു അപകടമരണമാണോ അതോ മനപൂര്‍വ്വമാണോ എന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ഹൂസ്റ്റണ്‍ പോലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്ന വീട്ടിലേക്ക് പ്രിസില്ലയും മകളും ഓഗസ്റ്റ് 23നാണ് താമസം മാറ്റിയത്. കൂടെ ഇവരുടെ കാമുകനും താമസിച്ചിരുന്നു. അതേസമയം കാമുകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mom arrested in connection to 5-year-old's body found decaying in hidden closet, Arrested, News, Dead Body, Police, Daughter, America, World.