Follow KVARTHA on Google news Follow Us!
ad

മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളെ കല്യാണം കഴിപ്പിച്ചു, ഒടുവില്‍ മഴ നിര്‍ത്താതെ പെയ്ത് പ്രളയം വന്നു; ഒന്നര മാസത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ തവള ദമ്പതികളെ വേര്‍പിരിച്ചു

വരള്‍ച്ചയെ മറികടക്കാന്‍ കല്യാണം കഴിപ്പിച്ച തവള ദമ്പതികള്‍ ഒന്നര മാസത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ National, News, Madhya pradesh, Marriage, India, Rain, Flood, River, Frog, Married In June For Rain, 2 Frogs Have Now Been 'Divorced' After Flood-Like Situation Hits Bhopal
ഭോപ്പാല്‍: (www.kvartha.com 12.09.2019) വരള്‍ച്ചയെ മറികടക്കാന്‍ കല്യാണം കഴിപ്പിച്ച തവള ദമ്പതികള്‍ ഒന്നര മാസത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വേര്‍പിരിഞ്ഞു. ശക്തമായ പരള്‍ച്ച രൂക്ഷമായ ഘട്ടത്തില്‍ മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ കല്യാണം കഴിപ്പിച്ച തവളകളെയാണ് ഒടുവില്‍ മഴ നിര്‍ത്താതെ പെയ്ത് പ്രളയം വന്നതോടെ വേര്‍പിരിച്ചത്.

ഭോപ്പാലില്‍ ഇക്കഴിഞ്ഞ ജൂലൈ 19നാണ് തവളകളെ വിവാഹം കഴിപ്പിച്ചത്. രണ്ട് തവളകളെ പരസ്പരം കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു വിവാഹം നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു അത്. ദേശീയശ്രദ്ധ നേടിയ വാര്‍ത്തയുമായിരുന്നു.

സംഭവം വിചാരിച്ചതുപോലെ ഫലം കാണുകയും വരള്‍ച്ച മറികടക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

ഈ സാഹചര്യത്തിലാണ് തവള ദമ്പതികളെ വേര്‍പിരിച്ചത്. അതേസമയം ദമ്പതികളെ വേര്‍പിരിച്ചതിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്.


Keywords: National, News, Madhya pradesh, Marriage, India, Rain, Flood, River, Frog, Married In June For Rain, 2 Frogs Have Now Been 'Divorced' After Flood-Like Situation Hits Bhopal