Follow KVARTHA on Google news Follow Us!
ad

സണ്ണിജോസഫ് എം എല്‍ എ അഴിമതി നടത്തിയെന്ന് എണ്ണിയെണ്ണി പറഞ്ഞ് എല്‍ ഡി എഫ്; അഴിമതിയാരോപണമുയരുമ്പോള്‍ പുണ്യാളന്‍ ചമയരുത്

പേരാവൂരിന്റെ വികസന സങ്കല്‍പങ്ങള്‍ തല്ലിക്കെടുത്തുന്ന സണ്ണി ജോസഫ് എം എല്‍ എ തനിക്കെതിരെ അഴിമതി ആരോപണവും വിമര്‍ശനവും Kerala, News, LDF, MLA, Allegation, Kannur, LDF allegation against Sunny Joseph MLA
ഇരിട്ടി: (www.kvartha.com 18/09/2019) പേരാവൂരിന്റെ വികസന സങ്കല്‍പങ്ങള്‍ തല്ലിക്കെടുത്തുന്ന സണ്ണി ജോസഫ് എം എല്‍ എ തനിക്കെതിരെ അഴിമതി ആരോപണവും വിമര്‍ശനവും ഉയരുമ്പോള്‍ പുണ്യാളന്‍ ചമഞ്ഞ് ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയാണെന്ന് എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എം എല്‍ എ ഫണ്ട് വിനിയോഗത്തിലും പൊതുമരാമത്ത് പ്രവൃത്തികളിലും ഇടപെട്ട് കരാറുകാര്‍ക്ക് അനുകൂലമായി സര്‍ക്കാരിന് കത്തുനല്‍കി എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നത് ആരെ സഹായിക്കാനാണെന്ന് എം എല്‍ എ വ്യക്തമാക്കണം. സാമ്പത്തിക നേട്ടം കൊയ്യുന്ന കരാറുകാരുടെ ഇഷ്ടതോഴനായി എം എല്‍ എ മാറിയെന്ന ജനങ്ങളുടെ ആക്ഷേപം പുറത്തറിഞ്ഞപ്പോള്‍ നിയമനടപടി സ്വീകരിച്ച് ആളുകളെ വിരട്ടി രക്ഷപ്പെടാമെന്ന് എം എല്‍ എ കരുതേണ്ടെന്ന് എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു.

ബാരാപോള്‍ പദ്ധതിയിലെ ക്രമക്കേടില്‍ ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോള്‍ പഞ്ചായത്തിനെ മുന്നില്‍ നിര്‍ത്തി തല്‍പര കക്ഷികളെ കൂട്ടി സമരം നടത്തി രക്ഷപ്പെടാനുള്ള എം എല്‍ എയുടെ ശ്രമം അഴിമതി മൂടിവെക്കാനും കരാറുകാരെ രക്ഷിക്കാനുമാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ കോമ്പൗണ്ടിനകത്ത് ചുളുവിലക്ക് വീടുവെക്കാന്‍ ഇങ്ങനെ സ്ഥലം കിട്ടിയെന്ന് എം എല്‍ എ വ്യക്തമാക്കണം. ബാരാപോള്‍ പദ്ധതിയുടെ നിര്‍മാണ കാലത്താണ്. വീട് നിര്‍മാണവും പൂര്‍ത്തിയായത്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കണം. വള്ളിത്തോട് കരിക്കോട്ടക്കരി റോഡിന്റെ എസ്റ്റിമേറ്റ് തുകവര്‍ദ്ധിപ്പിച്ചതും കരിക്കോട്ടക്കരി- എടൂര്‍ റോഡിന്റെ ടാറിംഗ് പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയതിനു പിന്നിലും ചില സ്വാര്‍ഥതാല്‍പര്യമുണ്ടായിരുന്നതായി സംശയിക്കുന്നതായി എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു.

ജനസാന്ദ്രത കുറഞ്ഞ ഉരുപ്പുംകുറ്റി- ഏഴാംകടവ് റോഡിന് 1.93 കോടി രൂപ അനുവദിച്ച് ടാറിംഗ് പ്രവൃത്തി നടത്തിയതും നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഇരിട്ടി ടൗണിനോട് ചേര്‍ന്നഭാഗത്ത് വീടുവെക്കാന്‍ വാങ്ങിയസ്ഥലത്തിന് ആധാരത്തില്‍ വില കുറച്ചുകാണിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് എം എല്‍ എ വ്യക്തമാക്കണമെന്ന് എല്‍ ഡി എഫ്നേതാക്കളായ ബിനോയ് കുര്യന്‍, കെ ശ്രീധരന്‍, ടി കൃഷ്ണന്‍, പായം ബാബുരാജ്, അജയന്‍ പായം, സി വി എം വിജയന്‍, കെ സി ജേക്കബ്, എന്‍ പി രവീന്ദ്രന്‍, ജയ്സണ്‍ ജീരകശേരി, എ കെ ഇബ്രാഹിം, ബി മുനീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, LDF, MLA, Allegation, Kannur, LDF allegation against Sunny Joseph MLA