Follow KVARTHA on Google news Follow Us!
ad

മോദിയോട് കട്ടക്കലിപ്പില്‍ പാകിസ്താന്‍; ഇന്ത്യ 500 കോടി ചിലവഴിച്ച കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് പകരം ക്ഷണിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ

ഐക്യരാഷ്ട്രസഭയില്‍ മോദിസര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചിട്ടുംNational, World, Pakistan, India, News, PM, Narendra Modi, Imran Khan, Kartarpur Corridor: Pakistan govt invites Manmohan Singh, not PM Modi for opening ceremony
ഇസ്ലാമാബാദ്: (www.kvartha.com 30.09.2019) ഐക്യരാഷ്ട്രസഭയില്‍ മോദിസര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചിട്ടും പാകിസ്താന് ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള കലിപ്പ് തീരുന്നില്ല. കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം പാകിസ്താന്‍ ക്ഷണിച്ചത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് മന്‍മോഹനെ ക്ഷണിക്കാനുള്ള തീരുമാനം അറിയിച്ചത്. 500 കോടി രൂപയാണ് ഇടനാഴിക്കായി ഇന്ത്യ ചെലവഴിച്ചത്. നവംബര്‍ 9നാണ് കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം.

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുന്നതാണ് കര്‍താര്‍പൂര്‍ ഇടനാഴി. നാലു കിലോ മീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ഥ്യമായതോടെ ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാകിസ്താനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ വഴിയൊരുങ്ങും. 1539ല്‍ ഗുരുദ്വാരാ സാഹിബില്‍ വെച്ചാണ് സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവ് മരണമടഞ്ഞത്. ഗുരു നാനാക് ദേവിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂര്‍ത്തിയാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, World, Pakistan, India, News, PM, Narendra Modi, Imran Khan, Kartarpur Corridor: Pakistan govt invites Manmohan Singh, not PM Modi for opening ceremony